ജയറാം ഡൗട്ട് റാണി എന്ന് വിളിച്ച്‌ കളിയാക്കാറുണ്ട് ; ക്യാമറയ്ക്ക് മുന്നിലെത്തിയാല്‍ സംവിധായകന്‍ ഓക്കെ പറയുന്നത് വരെ ടെന്‍ഷനാണ് ; നടി ലക്ഷ്മി ഗോപാലസ്വാമി 

ന്യൂസ് ഡെസ്ക് : മലയാള സിനിമയുടെ എക്കാലത്തെയും പ്രിയ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. നടി മാത്രമല്ല നല്ല നര്‍ത്തകിയുമാണ് ലക്ഷ്മി. മെഗാസ്റ്റാറുകളുടെയെല്ലാം നായികയായി ശ്രദ്ധേയയായ താരമാണ് ലക്ഷ്മി ഗോപാല സ്വാമി. ബാംഗ്ലൂര്‍ സ്വദേശിയായ ലക്ഷ്മി മലയാള സിനിമയിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. ലോഹിതദാസ് ചിത്രം അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ ലോകത്തേക്ക് എത്തിയത്. ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരവും താരം നേടിയിരുന്നു.

Advertisements

ഇപ്പോഴിതാ നൃത്തത്തിനെ കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. നൃത്തം തന്റെ ഉള്ളില്‍ തന്നെ ഉള്ളതാണ്. അത് എങ്ങും പോവില്ല. ഇടയ്ക്ക് ചില ഗ്യാപ്പൊക്കെ വന്നിരുന്നുവെങ്കിലും ഡാന്‍സില്ലാത്തൊരു ജീവിതത്തെക്കുറിച്ച്‌ തനിക്ക് ആലോചിക്കാന്‍ പോലുമാവില്ലെന്ന് ലക്ഷ്മി പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരുപാട് ഗുരുക്കന്‍മാരുടെ കീഴില്‍ നൃത്തം പഠിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. വ്യത്യസ്തമായ കാര്യങ്ങളും ശൈലിയുമാണ് ഓരോരുത്തരും പഠിപ്പിച്ചത്. എന്റെ കണ്ണുകള്‍ അഡീഷണല്‍ അഡ്വാന്റേജായി തോന്നിയിട്ടുണ്ട്. അത് ദൈവത്തിന്റെ സമ്മാനമാണ്. എന്ത് ആലോചിച്ചാലും അത് എന്റെ കണ്ണുകളില്‍ വരും. ചെറിയ എക്സ്പ്രഷന്‍സിലൂടെ നമുക്ക് ഈസിയായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കും.

വലിയ കണ്ണുകളായത് കൊണ്ട് ഞാന്‍ കുറച്ച്‌ കാണിച്ചാലും സ്‌ക്രീനില്‍ അത് വലുതായി വരും. എക്സ്പ്രഷന്‍ ഉള്ളില്‍ നിന്ന് വരണം, അതാണ് കണ്ണുകളില്‍ പ്രതിഫലിക്കുന്നതെന്ന് വിശ്വസിക്കുന്നയാളാണ് താന്‍ എന്നും താരം പറയുന്നു. ഡാന്‍സിലുണ്ടായിരുന്ന ഡിസിപ്ലിന്‍ സിനിമയില്‍ ഗുണകരമായിരുന്നു. കൃത്യസമയം പാലിക്കാനും, വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താനുമെല്ലാം കഴിഞ്ഞിരുന്നെന്നും താരം പറയുന്നു.

ഇത്രനാളായിട്ടും വിവാഹത്തെ കുറിച്ചൊന്നും താരം ചിന്തിക്കുന്നില്ല. സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ജീവിതം മുന്നോട്ട് പോവുന്നത്. ഈ പ്രായത്തില്‍ വിവാഹം എളുപ്പമുള്ള കാര്യമല്ല. നല്ലൊരു പങ്കാളി വരികയാണെങ്കില്‍ വിവാഹിതയാവുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ അതിന് വേണ്ടിയൊന്നും ശ്രമിക്കുന്നില്ലെന്നും ലക്ഷ്മി പറയുന്നു. അനുഗ്രഹിക്കപ്പെട്ട ജീവിതമാണ് തന്റേതെന്നാണ് താന്‍ വിശ്വസിക്കുന്നത്.തന്റെ ഇഷ്ടമാണ് തന്റെ മാതാപിതാക്കളുടെയും ഇഷ്ടം. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം കുട്ടിക്കാലം മുതലേ തനിക്കുണ്ടെന്നും ലക്ഷ്മി പറയുന്നു,

കൊച്ചുകൊച്ചു സന്തോഷങ്ങള്‍, അച്ഛനെയാണെനിക്കിഷ്ടം, മാമ്പഴക്കാലം, ബോയ്ഫ്രണ്ട്, കീര്‍ത്തിചക്ര, പരദേശി, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പകല്‍നക്ഷത്രങ്ങള്‍ തുടങ്ങിയ സിനിമകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്യാമറയ്ക്ക് മുന്നിലെത്തിയാല്‍ സംവിധായകന്‍ ഓക്കെ പറയുന്നത് വരെ ടെന്‍ഷനാണ്. ചെയ്തത് ശരിയാണോ എന്ന സംശയം എപ്പോഴും ഉണ്ടാവാറുണ്ട്. ജയറാം തന്നെ ഡൗട്ട് റാണി എന്ന് വിളിച്ച്‌ കളിയാക്കാറുണ്ടെന്നും ലക്ഷ്മി പറഞ്ഞിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.