50 സെക്കൻഡ് പരസ്യത്തിന് അഞ്ച് കോടി ! നയൻതാരയുടെ റെക്കോർഡ് പ്രതിഫലം വൈറൽ 

കൊച്ചി : സിനിമയില്‍ അഭിനയിക്കുന്നതിന് മാത്രമല്ല, പരസ്യത്തില്‍ അഭിനയിക്കുന്നതിനും താരങ്ങള്‍ ഭീമമായ തുക ഈടാക്കാറുണ്ട്.ഇങ്ങനെ തെന്നിന്ത്യയിലെ ഒരു പ്രമുഖ താരം പരസ്യത്തിന് വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. 50 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യത്തിന് അഞ്ച് കോടി രൂപയാണ് ഈ നടി പ്രതിഫലമായി ഈടാക്കുന്നത്. ഈ പറഞ്ഞുവരുന്ന നടി തന്റെ അഭിനയത്തിലൂടെ സിനിമാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. പാർട്ട് ടൈം മോഡലായും ടെലിവിഷൻ അവതാരകയായും പ്രവർത്തിച്ചിരുന്ന ഈ നടി മറ്റാരുമല്ല നയൻതാരയാണ്. ടാറ്റ സ്കൈയുടെ 50 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യത്തിനാണ് നയൻതാര അഞ്ച് കോടി രൂപ പ്രതിഫലം ഈടാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

രണ്ട് ദിവസങ്ങളിലായി ചിത്രീകരിച്ച ഈ പരസ്യം തമിഴ്‌, തെലുങ്ക്, മലയാളം, കന്നഡ എന്നീ നാല് ഭാഷകളില്‍ പുറത്തിറങ്ങി. ദക്ഷിണേന്ത്യയിലാകെ ആരാധകരുള്ള താരം ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിന് പത്ത് കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്. ചമയം എന്ന ടെലിവിഷൻ പരിപാടിയില്‍ അവതാരകയായാണ് നയൻ താര അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ താരത്തിന് നാല് ആഡംബര വീടുകളുണ്ട്. ഭർത്താവ് വിഗ്നേഷിനും കുഞ്ഞുങ്ങള്‍ക്കുമൊപ്പം 100 കോടി വിലമതിക്കുന്ന നാല് ബിഎച്ച്‌കെ ഫ്ലാറ്റിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ആഡംബര കാറുകള്‍ക്കൊപ്പം ഒരു സ്വകാര്യ ജെറ്റും നയൻതാരയ്‌ക്ക് സ്വന്തമായുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആറ്റ്‌ലി ചിത്രം ജവാനില്‍ ഷാരൂഖിനൊപ്പം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. നടിയുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടി. ഒടിടിയില്‍ റിലീസ് ചെയ്ത ‘അന്നപൂരണി: ദി ഗോഡസ് ഓഫ് ഫുഡ്’ എന്ന ചിത്രത്തിലാണ് നയൻതാര അവസാനമായി അഭിനയിച്ചത്.

Hot Topics

Related Articles