കാലഘട്ടം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മാധ്യമ പുരസ്കാരം എ സി വി ന്യൂസ് ക്യാമറാമാൻ അനിൽ ആലുവയ്ക്ക്

കോട്ടയം : പ്രമുഖ ജീവകാരുണ്യ സംഘടനയായ കാലഘട്ടം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മാധ്യമ പുരസ്കാരത്തിന് എസിവിന്യൂസ് കോട്ടയം ബ്യൂറോ സീനിയർ ക്യാമറാമാൻ അനിൽ ആലുവ അർഹനായി.

Advertisements

ശനിയാഴ്ച കോട്ടയം പ്രസ് ക്ലബ്ബ് ഹാളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മൻ എംഎൽഎ പുരസ്കാര വിതരണം നടത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം നഗരസഭ കൗൺസിലർമാരായ സാബു മാത്യു, ടി.ആർ അനിൽ കുമാർ, വിനു ആർ മോഹൻ, ജയ എസ് നായർ,വീഡിയോ ജേർണലിസ്റ്റ് രഞ്ജിത്ത് കളത്തിപ്പടി, ഭീമ ജ്വല്ലറി മാനേജിംഗ് ഡയറക്‌ടർ ഡോക്‌ടർ ബി ഗോവിന്ദൻ,സംഖ്യ ശാസ്ത്രത്തിൽ (ന്യൂറോളജി) ഡോക്ട്രേറ്റ് നേടിയ ജ്യോതിഷ പണ്ഡിത ഡോ. എസ് വിമലമ്മ ടീച്ചർ, ആസ്ട്രോളജിയിൽ ഡോക്ട്രേറ്റ് നേടിയ ശോഭ ഡി എന്നിവരെയും യോഗത്തിൽ ആദരിക്കും.

നഗരസഭ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ കൗൺസിലർ ടി.സി റോയി,ജില്ലാ പഞ്ചായത്ത് മെമ്പർ രാധാ വി നായർ, അഡ്വ. ജി ശ്രീകുമാർ, ജ്യോതിഷ പണ്ഡിത ദേവിക അന്തർജനം, ഡോ.ടി.എൻ പരമേശ്വരക്കുറുപ്പ്, സാബു മാത്യു, കോട്ടയം മണി, കെ.ബി കണ്ണൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

Hot Topics

Related Articles