കോട്ടയം മൂലവട്ടം മണിപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ ഒടിഞ്ഞുവീണു: ഒടിഞ്ഞത് ഒരു വർഷം മുമ്പ് വാങ്ങിയ ഇലക്ട്രിക് സ്കൂട്ടർ : അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കടുവാക്കുളം സ്വദേശി

കോട്ടയം : മൂലവട്ടം മണിപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ ഒടിഞ്ഞു വീണു. ഇലക്ട്രിക് സ്കൂട്ടർ രണ്ട് കഷണമായി തകർന്നാണ് റോഡിൽ വീണത്. കടുവാക്കുളം സ്വദേശിയായ യുവാവിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് സ്കൂട്ടർ ആണ് മണിപ്പുഴ ഈരയയിൽ കടവ് ബൈപ്പാസിന്റെ ആരംഭ സ്ഥലത്ത് തകർന്നുവീണത്. ഒരു വർഷം മുൻപാണ് കടുവാക്കുളം സ്വദേശിയായ യുവാവ് ഈ സ്കൂട്ടർ ഓൺലൈൻ നിന്നും വാങ്ങിയത്. തുടർന്ന് സ്കൂട്ടർ ഉപയോഗിക്കാതെ വീടിനു സമീപത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. മഴയും വെയിലും ഏറ്റ് സ്കൂട്ടറിന്റെ ചില ഭാഗങ്ങൾ തുരുമ്പ് പിടിച്ചിരുന്നതായി യുവാവ് പറയുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ബൈപ്പാസിലേക്കുള്ള കലുങ്കിൾ കയറിയ സ്കൂട്ടർ രണ്ടു കഷണങ്ങളായി ഒടിഞ്ഞു വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് യുവാവിനെ അപകടത്തിൽ നിന്നും രക്ഷപ്പെടുത്തി. ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ലാത്ത സ്കൂട്ടറാണ് അപകടത്തിൽ പെട്ടത്.

Advertisements

Hot Topics

Related Articles