അഡ്വ. വർഗ്ഗീസ് മാമ്മൻ തിരുവല്ല കേരളാ കോൺഗ്രസ്  പത്തനംതിട്ട ജില്ലാ പ്രസിഡന്റ് 

പത്തനംതിട്ട : കേരളാ കോൺഗ്രസ്  പത്തനംതിട്ട ജില്ലാ പ്രസിഡന്റായി അഡ്വ. വർഗ്ഗീസ് മാമ്മൻ തിരുവല്ല യെ തെരെഞ്ഞെടുത്തു.തിരുവല്ല യിൽ നടന്ന ജില്ലാ പ്രതിനിധി സമ്മേള്ളനത്തിൽ റിട്ടേർണിംഗ് ഓഫീസർ അഡ്വ.ജോസി  ജേക്കബ് അധ്യക്ഷത വഹിച്ചു. കേരളാ  കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ്എം എൽ എ സമ്മേള്ളനം ഉദ്ഘാടനം ചെയ്തു.

Advertisements

 കേരളാ കോൺഗ്രസ് മെമ്പർഷിപ്പ് അടിസ്‌ഥാനത്തിൽ നടന്ന വാർഡ്,മണ്ഡല,നിയോജക മണ്ഡല തലങ്ങളിൽ നടന്ന തെരെഞ്ഞെടുപ്പുകൾക്ക് ശേഷമാണ് ജില്ലാ തെരെഞ്ഞെടുപ്പ് നടത്തിയത്.ജില്ലയിലെ 5 നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള  നൂറ്റി അൻപതോളം പ്രതിനിധികൾ പങ്കെടുത്തു.റിട്ടേർണിംഗ് ഓഫീസർ അഡ്വ.  ജോസി ജേക്കബ് അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളാ കോൺഗ്രസ് ചെയർമാൻ  പി.ജെ ജോസഫ് എം എൽ എ , വർക്കിങ് ചെയർമാൻ  മുൻ എം പി പി സി തോമസ്, എക്സിക്യൂട്ടിവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം എൽ എ, സെക്രട്ടറി ജനറൽ അഡ്വ. ജോയി എബ്രഹാം എക്സ് എം.പി,കേരളാ കോൺഗ്രസ് വൈസ് ചെയർമാൻമാരായ ജോസഫ് എം. പുതുശ്ശേരി എക്സ്എം എൽ എ , പ്രഫ ഡി കെ  ജോൺ,ജോൺ കെ  മാത്യൂസ്,ട്രഷറാർ എബ്രഹാം കലമണ്ണിൽ,ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ , കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറി മാരായ ജോർജ് കുന്നപ്പുഴ ,തോമസ് മാത്യു ആനിക്കാട് ,സാം ഈപ്പൻ, ബിജു ലങ്കാ ഗിരി,ജോസ് പഴയിടം,അഡ്വ.എൻ ബാബു വർഗീസ്, രാജു പുളിമ്പള്ളിൽ , റോയ് ചാണ്ടപ്പിള്ള  എന്നിവർ പ്രസംഗിച്ചു.

അഡ്വ.വർഗീസ് മാമ്മൻ – തിരുവല്ല 

കെ എസ്‌ സി  തിരുവല്ല എസ് സി എസ്  ഹൈസ്കൂൾ യൂണിറ്റ് പ്രസിഡന്റ്,മാർത്തോമ്മാ കോളേജ് യൂണിറ്റ് പ്രസിഡന്റ്, തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്,സംസ്ഥാന സെക്രട്ടറി,കേരളാ കോൺഗ്രസ് തിരുവല്ല മണ്ഡലം പ്രസിഡന്റ്,ജില്ല ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി,(1994-2003), പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം,സ്റ്റിയറിംഗ് കമ്മിറ്റിയംഗം, ഉന്നതാധികാര സമിതിയംഗം, കേരളാ കോൺഗ്രസ് സ്റ്റേറ്റ് അഡ്വൈസർ, തിരുവല്ല വൈ എം സി എ  പ്രസിഡന്റ്, തിരുവല്ല ഡവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡൻറ്, പുഷ്പഗിരി മെഡിക്കൽ കോളേജ് പി ടി എ  പ്രസിഡന്റ്, മാർത്തോമ്മാ കോളേജ് ഗവേർണിംഗ് ബോർഡ് അംഗം, മാർത്തോമ്മാ സഭാ കൗൺസിൽ അംഗം, മാർത്തോമ്മാ സഭാ മുൻ ആത്മീയ ട്രസ്റ്റി, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്,കഴിഞ്ഞ 31 വർഷകാലമായി തിരുവല്ല ബാറിലെ അഭിഭാഷകൻ ആയി പ്രവർത്തിക്കുന്നു.

Hot Topics

Related Articles