അദാനി വിഷയത്തിൽ മോദിയ്‌ക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസ്; ബുധനാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ലോക്‌സഭ സെക്രട്ടറിയേറ്റ്

ന്യൂഡൽഹി: ഗൗതം അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് വിശദീകരണം തേടി. ലോക്സഭാ സെക്രട്ടേറിയറ്റാണ് വിശദീകരണം തേടി രാഹുൽ ഗാന്ധിക്ക് നോട്ടിസ് നൽകിയത്.

Advertisements

2014ൽ ബി.ജെ.പി അധികാരത്തിൽ വന്ന ശേഷമാണ് ഗൗതം അദാനിയുടെ സമ്ബത്തിൽ വൻതോതിലുള്ള വളർച്ചയുണ്ടായതെന്നാണ് രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. ഇതിനെതിരെ ബി.ജെ.പി എം.പിമാർ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ അടിയന്തര നടപടി. ബുധനാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.