ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലീഡ്‌സിനെ വീഴ്ത്തി യുണൈറ്റഡ്; ലീഡ്‌സിനെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്

ലീഡ്‌സ്: സ്വന്തം തട്ടകത്തിൽ മത്സരിക്കാൻ എത്തിയ മാഞ്ചസ്റ്ററിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ലീഡ്‌സ് വീണു. എതിരില്ലാത്ത രണ്ടു ഗോളിനാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലീഡ്‌സ് യുണൈറ്റഡ് മാഞ്ചസ്റ്ററിനെ തകർത്തത്. 80 ആം മിനറ്റിൽ മാർക്കസ് റാഷ്‌ഫോർഡും, 85 ആം മിനിറ്റിൽ അലെജാൻഡ്രോ ഗർണാച്ചോയുമാണ് മാഞ്ചസ്റ്ററിനു വേണ്ടി ഗോളുകൾ നേടിയത്. ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേയ്ക്കു മാഞ്ചസ്റ്റർ കുതിച്ചു കയറി.

23 മത്സരങ്ങളിൽ നിന്നും 46 പോയിന്റുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം സ്ഥാനത്തേയ്ക്ക് കയറിയത്. രണ്ടു മത്സരം കുറച്ച് കളിച്ച ആഴ്‌സണൽ 51 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. 45 പോയിന്റുമായി യുണൈറ്റഡാണ് മൂന്നാം സ്ഥാനത്ത്. രാത്രി 10 ന് ആസ്റ്റൺ വില്ലയെ നേരിടുന്ന സിറ്റി വിജയിച്ചാൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേയ്ക്ക് എത്തും.

Hot Topics

Related Articles