എഡിജിപി യെ മാറ്റിയേ തീരൂ : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം 

കോട്ടയം : സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ എൽഡിഎഫ് ഭരിക്കുന്ന സർക്കാരിൽ, എഡിജിപി ആകാൻ പാടില്ല . ഒരുവട്ടം അല്ല രണ്ടുവട്ടം ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തി, ഇത് എന്തിനെന്ന് ആർക്കും അറിയില്ല.

Advertisements

ഇതിനാൽ എഡിജിപിയെ മാറ്റണമെന്ന സിപിഐയുടെ നിലപാടിൽ മാറ്റമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇടത് നിലപാടുകൾ എതിർക്കുന്നവരുടെ കൈയും, കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലി അല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആശയങ്ങളെ എതിർക്കുന്നത് ആശയം കൊണ്ടാണ്.

ഈ ആശയത്തിൻ്റെ ബലത്തിൽ സി പി ഐ യ്ക്ക്  ഉറപ്പുണ്ടെന്നും,

പിവി അൻവർ എംഎൽഎയുടെ പിന്നിലുള്ളവർ ആരൊക്കെയെന്ന് പിന്നീട് ബോധ്യപ്പെടുമെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.

Hot Topics

Related Articles