ആധാർ വിവരങ്ങൾ സുരക്ഷിതമാക്കാൻ എന്ത് ചെയ്യാം ! ആധാറിന്റെ ചോർച്ച ഒഴിവാക്കാൻ ചെയ്യേണ്ടത് ഈ കാര്യങ്ങൾ

ന്യൂഡെല്‍ഹി: ഇന്‍ഡ്യന്‍ പൗരന്മാരുടെ പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ് ആധാര്‍. യുനീക് ഐഡന്റിഫികേഷന്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യ ആധാര്‍ നമ്പര്‍ ഉപയോഗിക്കുമ്പോഴും പങ്കിടുമ്പോഴും ചില കാര്യങ്ങള്‍ മനസില്‍ സൂക്ഷിക്കാന്‍ ആധാര്‍ ഉടമകളോട് സ്ഥിരമായി നിര്‍ദേശിക്കാറുണ്ട്.പൗരന്മാരുടെ പ്രധാനപ്പെട്ട വ്യക്തിവിവരങ്ങള്‍ അടങ്ങിയിട്ടുള്ള ഡിജിറ്റല്‍ രേഖയാണ് ആധാര്‍ എന്നതിനാല്‍ അത് സുരക്ഷിതമായിരിക്കേണ്ടത് പ്രധാനമാണ്.

Advertisements

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
1. നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഔദ്യോഗിക യുഐഡിഎഐ പോര്‍ടലില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. ഔദ്യോഗിക പോര്‍ടല്‍ – https://eaadhaar(dot)uidai(dot)gov(dot)in/genricDownloadAadhaar


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2. ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന്, ഇന്റര്‍നെറ്റ് കഫേ പോലുള്ള പൊതു കംപ്യൂടര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അങ്ങനെ ചെയ്യുകയാണെങ്കില്‍, അതില്‍ നിന്ന് ഇ-ആധാറിന്റെ ഡൗണ്‍ലോഡ് ചെയ്ത എല്ലാ പകര്‍പുകളും ഡിലീറ്റ് ചെയ്യുക.

3. ആധാര്‍ ബയോമെട്രിക്സ് ലോക് ചെയ്യാന്‍ കാര്‍ഡ് ഉടമകളെ യുഐഡിഎഐ അനുവദിക്കുന്നു. നിങ്ങളുടെ ആധാര്‍ ലോക് അല്ലെങ്കില്‍ അണ്‍ലോക് ചെയ്യാന്‍, നിങ്ങള്‍ക്ക് mAadhaar ആപ് ഉപയോഗിക്കാം, അല്ലെങ്കില്‍ ഈ ലിങ്കില്‍ (https://resident(dot)uidai(dot)gov(dot)in/aadhaar-lockunlock) കയറാം. ഈ സേവനത്തിന് നിങ്ങളുടെ വെര്‍ച്വല്‍ ഐഡി (VID) ആവശ്യമാണ്. ആധാര്‍ നമ്ബറുമായി ബന്ധപ്പെടുത്തിയിരിക്കുന്ന 16 അക്കങ്ങളുള്ള താല്‍കാലിക നമ്ബറാണ് വിഐഡി.

4. നിങ്ങളുടെ സ്വകാര്യ വിവരങ്ങളിലേക്കുള്ള അനധികൃത ആക്‌സസ് തടയുന്നതിനായി നിങ്ങളുടെ m-Aadhaar ആപില്‍ നാല് അക്ക പാസ്‌വേഡ് ഉപയോഗിക്കാവുന്നതാണ്.

5. നിങ്ങളുടെ ആധാര്‍ നമ്ബര്‍ വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലെങ്കില്‍, നിങ്ങള്‍ക്ക് മാസ്‌ക്ഡ് ആധാര്‍ ഉപയോഗിക്കാം, അത് അംഗീകരിക്കപ്പെട്ടതാണെന്ന് യുഐഡിഎഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ അവസാനത്തെ നാല് നമ്ബര്‍ മാത്രമേ കാണുകയുള്ളൂ. സ്വകാര്യ വിവരങ്ങളും മറച്ചിരിക്കും.
മാസ്‌ക്ഡ് ആധാറിനായി സന്ദര്‍ശിക്കുക: https://myaadhaar(dot)uidai(dot)gov(dot)in/genricDownloadAadhaar

6. നിങ്ങളുടെ ആധാര്‍ കാര്‍ഡില്‍ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നമ്ബര്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ശരിയായ മൊബൈല്‍ നമ്ബറോ ഇമെയിലോ ആധാറുമായി ലിങ്ക് ചെയ്‌തിട്ടുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച്‌ നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍, യുഐഡിഎഐ വെബ്‌സൈറ്റില്‍ പരിശോധിക്കാവുന്നതാണ്.

7. നിങ്ങളുടെ ആധാര്‍ ഒടിപിയും വ്യക്തിഗത വിവരങ്ങളും ഒരിക്കലും ആരുമായും പങ്കിടരുത്. നിങ്ങളുടെ ആധാര്‍ ഒടിപി ആവശ്യപ്പെട്ട് യുഐഡിഎഐയില്‍ നിന്ന് ഒരിക്കലും കോളോ എസ്‌എംഎസോ ഇമെയിലോ ലഭിക്കില്ലെന്ന് യുഐഡിഎഐ വ്യക്തമാക്കിയിട്ടുണ്ട്.

Hot Topics

Related Articles