അടിച്ചിറ – പരിത്രാണ- തെള്ളകം പിഡബ്യുഡി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: റോഡിലെ കുഴിയിലെ വെള്ളത്തിൽ വലവീശി മീൻ പിടിച്ച് കേരള കോൺഗ്രസ് പ്രതിഷേധം

ഏറ്റുമാനൂർ: അടിച്ചിറ – പരിത്രാണ- തെള്ളകം പിഡബ്യുഡി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളാ കോൺഗ്രസ് നിയോചക മണ്ഡലീ കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികളിലെ വെള്ളക്കെട്ടിൽ ജീവനുള്ള മീനുകളെ നിക്ഷേപിക്കുകയും അതിനു ശേഷം വല വീശി മീൻ പിടിച്ച് പ്രതിഷേധിക്കുകയും ചെയ്തു.

Advertisements

കഴിഞ്ഞ രണ്ടു വർഷങ്ങളായി ഈ റോഡ് പൂർണ്ണമായും തകർന്ന നിലയിലാണ്.ഏറ്റുമാനൂർ, പേരൂർ ഭാഗത്തു നിന്നും പഴയ എം സി റോഡിൽ നിന്നും പ്രധാന റോഡായ എം സി റോഡിലേയ്ക്ക് നിരവധി ബസുകൾ ഉൾപ്പെടെയുള്ള അനവധി വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന റോ ഡാണിത് . പരിത്രാണ ധ്യാന കേന്ദ്രം ഉൾപ്പെടെ നിരവധി മത, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് അനേകം ജനങ്ങളും വിദ്യാർത്ഥികളും സഞ്ചരിക്കുന്ന റോഡാണിത്. ഈ റോഡിലൂടെ ചെറു വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും യാത്ര ചെയ്യുവാൻ വളരെ ബുദ്ധിമുട്ടാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിയോജക മണ്ഡലം പ്രസിഡന്റ് പി.സി പൈലോയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി പാർട്ടി ഉന്നതാധികാര സമിതി അംഗം അഡ്വ: പ്രിൻസ് ലൂക്കോസ് ഉദ്്ഘാടനം ചെയ്തു. പാർട്ടി ഉന്നതാധികാര സമിതി അംഗം അഡ്വ: ജെയ്‌സൺ ജോസഫ് , ബിനു ചെങ്ങളം, സാബു പീടിയേക്കൽ അഡ്വ:മൈക്കിൾ ജെയിംസ്, തോമസ് പുതുശ്ശേരി, റ്റിറ്റോ പയ്യനാടൻ, ആൻസ് വർഗ്ഗീസ്, ജോസ് അമ്പലക്കുളം, കെ.റ്റി ജെയിംസ്, സിബി ചിറയിൽ , അമുദാ റോയ്, ഡെയ്‌സി ബെന്നി, കുഞ്ഞ് കളപ്പുര, കുര്യൻ വട്ടമല, ജോസ് പടിഞ്ഞാത്ത്, ജോസ് പുല്ലത്തിൽ, ബെന്നി മാത്യു, ജോമോൻ ഇരുപ്പക്കാട്ട്, പ്രിൻസ് കുഴിച്ചാലി , ജോഷി തേക്കിനിയിൽ, സാം, ജെറിൻ തോമസ്, ജോബി ചെങ്ങളം, ബിനോയി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

യുദ്ധകാലാടിസ്ഥാനത്തിൽ ഈ റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികൾക്ക് കേരളാ കോൺഗ്രസ് പാർട്ടി നേതൃത്യം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Hot Topics

Related Articles