അടൂർ: അടൂരിൽ ഇന്നലെയുണ്ടായ ബസ് അപകടത്തിൽ പരിക്ക് പറ്റിയവരെ ഡെപ്യൂട്ടി സ്പീക്കർ സന്ദർശിച്ചു.
അടൂർ ഏനാത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. 28 പേർക്ക് ആണ് സംഭവത്തിൽ പരിക്ക് പറ്റിയത്. ബസ് യാത്രക്കാർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 12.45ന് ഏനാത്ത് പുതുശ്ശേരിയിലാണ് അപകടമുണ്ടായത്. കോട്ടയത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എതിർ ദിശയിൽ നിന്നും വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട ബസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ 3 പേർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അവിചാരിതമായ ദുരന്തമാണ് സംഭവിച്ചത് എന്നും അപകടത്തിൽ പെട്ടവർക്ക് പരമാവധി ചികിത്സ ഉറപ്പാക്കുമെന്നും
പരിക്ക് പറ്റിയവര്‍ ചികിത്സയില്‍ കഴിയുന്ന അടൂർ ഗവൺമെന്റ് ആശുപത്രി സന്ദര്‍ശിച്ച ശേഷം ചിറ്റയം പറഞ്ഞു.
അടൂരിൽ അപകടത്തിൽ പരിക്ക് പറ്റിയവരെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ
Advertisements