അടൂർ: ലഹരി മാഫിയകളെ അമർച്ച ചെയ്യുവാൻ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കന്മാരും മുന്നിട്ടിറങ്ങണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭ്യർത്ഥിച്ചു. കേരള കോൺഗ്രസ് എം ഏഴംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാമിനും ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡണ്ട് സാം വാഴോട്ടിനും നെടുമൺ ബാങ്ക് ബോർഡ് മെമ്പർ തോമസ് മാത്യുവിനും നൽകിയ സ്വീകരണ സമ്മേളനവും ലഹരി വിരുദ്ധ ക്യാമ്പയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കമ്മിറ്റി അംഗം കെ രാജു അധ്യക്ഷത വഹിച്ചു. ആഗ്രോ ഫ്രൂട്സ് കോർപ്പറേഷൻ ചെയർമാൻ ബെന്നി കക്കാട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം ഡോ. വർഗീസ് പേരയിൽ, അടൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജി പാണ്ടിക്കുടി, അടൂർ മണ്ഡലം പ്രസിഡണ്ട് ടിബി ജോസഫ്, ഏഴംകുളം ഗ്രാമപഞ്ചായത്ത് അംഗം ബീന ജോർജ്, കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡണ്ട് ബെന്നി തേവോട്ട്, നിയോജക മണ്ഡലം സെക്രട്ടറി തോമസ് പേരയിൽ, ഏനാദിമംഗലം മണ്ഡലം പ്രസിഡണ്ട് ഷൈജു നെല്ലൂർ പടിഞ്ഞാറ്റതിൽ, പ്രവാസി കോൺഗ്രസ് പ്രസിഡണ്ട് എ ജി മാത്യൂസ്, ഏനാത്ത് മണ്ഡലം പ്രസിഡന്റ് ബിനു ജോർജ്, കർഷക യൂണിയൻ കൊടുമൺ മണ്ഡലം പ്രസിഡന്റ് ഗോപിനാഥ പിള്ള, എബി കുരുമ്പേലിൽ, രാജൻ ജോർജ്, സൈമൺ പീടിക കിഴക്കെതിൽ തുടങ്ങിയവർ പ്രസംഗിച്ചു.