അടൂര്‍ ഫയര്‍ സ്റ്റേഷന് കെട്ടിട നിര്‍മ്മാണത്തിന് 4 കോടി 81 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. അടൂര്‍ ഫയര്സ്റ്റേഷന് കെട്ടിട നിര്‍മ്മാണത്തിനായി അഗ്നി സുരക്ഷാ വകുപ്പിന്റെ ഫണ്ട് 4.38 ലക്ഷം അടങ്കലിന് ഭരണാനുമതി ലഭ്യമായിട്ടുള്ളതായിരുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗം എസ്റ്റിമേറ്റ് സമര്മിച്ച് ഭരണാനുമതി ലഭ്യമാക്കുന്നതിനിടെ ഉണ്ടായിട്ടുള്ള നിരക്ക് വര്‍ദ്ധനവ് മൂലം ഭരണാനുമതി പുതുക്കി അടങ്കല്‍ വര്‍ദ്ധിപ്പിച്ച് നല്‍കുന്നതിന് പ്രത്യേക അനുമതിക്കായി ഡെപ്യൂട്ടി സ്പീക്കര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ് ലഭ്യമായിട്ടുള്ളത്. ഫയര്‍ സ്റ്റേഷന് വേണ്ടിയുള്ള സ്ഥലമെടുപ്പ്, കെട്ടിട നിര്‍മ്മാണത്തിനുള്ള ഫണ്ട് ലഭ്യതയ്ക്കായി വിവിധ നിയസഭാ കാലയളവില്‍ മൂന്നു സബ്മിഷനുകള്‍ കൂടി ഡെപ്യൂട്ടി സ്പീക്കര്‍ ഉന്നയിച്ചിരുന്നു. സമയബന്ധിതമായി സാങ്കേതിക അനുമതി ലഭ്യമാക്കി ടെന്‍ഡറിംഗ് നടത്തുന്നതിന് വേണ്ട നടപടിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.