വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ-സേവനതല്‍പരരായി വിദ്യാര്‍ഥികള്‍ മാറണം: ഡെപ്യൂട്ടി സ്പീക്കര്‍

അടൂർ : വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ-സേവന തല്‍പരരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ  സപ്തദിന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ഏറെ ശ്രദ്ധയോടെ കാണുന്നത് യുവത്വത്തെയാണ്. അവരിലാണ് നാടിന്റെ പ്രതീക്ഷ. നന്മയുള്ള സമൂഹം കെട്ടിപ്പടുക്കേണ്ടതും നന്മ ഉള്ള ആളുകളെ വാര്‍ത്തെടുക്കേണ്ടതും നാം ഓരോരുത്തരുടെയും കടമയാണ്. സഹജീവികളോട് നന്മയുള്ളവരും കരുണയുള്ളവരുമാകാന്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹവാസ ക്യാമ്പുകളില്‍ കൂടെ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
പിറ്റിഎ പ്രസിഡന്റ് കെ. ഹരിപ്രസാദ് അധ്യക്ഷനായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജി വറുഗീസ്, പ്രോഗ്രാം ഓഫീസര്‍ പി. സുധാകുമാരി, അധ്യാപകരായ പി.ആര്‍. ഗിരീഷ്, ബി.കെ.സുധീഷ്ണ, കണിമോള്‍, ബിനോയി സഖറിയ, ഫെലിക്‌സ് ലൂര്‍ദ് സ്വാമി, എന്‍ എസ്എസ് വോളന്റിയര്‍ ലീഡര്‍ എച്ച്.ആര്‍. ഹേമന്ത്, എസ്. പവിത്ര തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Advertisements

Hot Topics

Related Articles