പത്തനംതിട്ട: അടൂര്‍-മണ്ണടി റോഡില്‍ പൈപ്പ് കള്‍വെര്‍ട്ടിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ മാസം 12, 13 (വെളളി, ശനി) തീയതികളില്‍ ഈ റോഡില്‍ കൂടിയുളള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വെളളകുളങ്ങര ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ചൂരക്കോട് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞും മണ്ണടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ നിലമേല്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞും പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം പന്തളം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
Advertisements