പ്രശസ്​ത നൃത്ത സംവിധായകന്‍ കൂള്‍ ജയന്ത്​ നിര്യാതനായി

പ്രശസ്​ത നൃത്ത സംവിധായകന്‍ കൂള്‍ ജയന്ത്​ നിര്യാതനായി.52 വയസായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന്​ ചികിത്സയിലിരിക്കേയാണ്​​ അന്ത്യം
ജയരാജ്​ എന്നാണ്​ യഥാര്‍ഥ പേര്​.
പ്രഭുദേവ, രാജു സുന്ദരം എന്നിവരുടെ അസിസ്റ്റന്‍റായിട്ടാണ്​​ സിനിമ ജീവിതത്തിന്​ തുടക്കം കുറിച്ചത്​​. 1996ല്‍ പുറത്തിറങ്ങിയ കാതല്‍ദേശം ആണ്​ ആദ്യ സിനിമ. എ.ആര്‍. റഹ്​മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ വമ്ബന്‍ ഹിറ്റായി. ചിത്രത്തിലെ ‘മുസ്​തഫ’, ‘കല്ലൂരി സാലൈ’ എന്നീ ഗാനങ്ങള്‍ കൂള്‍ ജയന്തിനും പ്രശസ്​തി നേടിക്കൊടുത്തു. തമിഴും മലയാളവുമടക്കം വിവിധ ഭാഷകളിലായി 800ലധികം ചിത്രങ്ങള്‍ക്ക്​ ചുവടുകള്‍ ഒരുക്കി. ‘കോ​ഴി രാജ’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും കാല്‍വെച്ചു.

Hot Topics

Related Articles