അടൂർ : നല്ല ഭക്ഷണ സംസ്കാരം നാം ശീലമാക്കണം എന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.
വിഷരഹിത ഭക്ഷണത്തിനായി കൃഷിക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ നാടെങ്ങും സ്ഥിരം കർഷക ചന്തകൾ സ്ഥാപിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണസമൃദ്ധി 2022 കർഷക ചന്തകളുടെ ഉദ്ഘാടനം കൊടുമണ്ണിൽ നടന്നു.
കാർഷികവികസനവകുപ്പ്, ഹോർട്ടികോർപ്പ്, വി എഫ് പി സി കെ എന്നിവയുടെ നേതൃത്വത്തിലാണ് കർഷക ചന്തകൾ സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 4 മുതൽ 7 വരെയാണ് ചന്ത നടക്കുന്നത്. കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരൻ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ധന്യാദേവി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ അഡ്വ. ആർ ബി രാജീവ്കുമാർ, പ്രിൻസിപ്പൾ കൃഷി ഓഫീസർ ഷീല, ഡെപ്യൂട്ടി ഡയറക്റ്റർ ലൂയിസ് മാത്യു, അസിസ്റ്റന്റ് ഡയറക്റ്റർ റോഷൻ ജേക്കബ്, കൊടുമൺ കൃഷി ഓഫീസർ ആദില, കാർഷിക ഉപദേശകസമതി അംഗങ്ങളായ എ എൻ സലിം, എൻ കെ ഉദയകുമാർ, എൻ എസ് പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
കർഷകരിൽ നിന്ന് സമാഹരിക്കുന്ന കൃഷിവിഭവങ്ങൾ സമാഹരിച്ചാണ് കർഷകചന്ത സംഘടിപ്പിച്ചിരിക്കുന്നത്.