പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ പ്രവർത്തിക്കുന്ന ശബ്ദ സ്പീച്ച് ആന്റ് ഹിയറിംങ് സെന്ററിന്റെ പരസ്യ ബോർഡുകൾക്കു നേരെ വ്യാപകമായ ആക്രമണം. എം.സി റോഡരികിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. പരസ്യ ബോർഡുകൾ കുത്തിക്കീറുകയും, വലിച്ച് നിലത്തിട്ട് നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ശബ്ദ സ്ഥാപന മേധാവി ചങ്ങനാശേരി വാഴപ്പള്ളി തുരുത്തി വള്ളിക്കാട്ട് മാത്യൂസ് മാത്യു അടൂർ ഡിവൈഎസ്പിയ്ക്കു പരാതി നൽകി. പരസ്യ ബോർഡുകൾ നശിപ്പിക്കാൻ സംഘം എത്തിയതിന്റെ വീഡിയോ ദൃശ്യങ്ങളും, സിസിടിവി ദൃശ്യങ്ങളും സഹിതമാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ശബ്ദ സ്പീച്ച് ആന്റ് ഹിയറിംങ് സെന്ററിന്റെ അടൂരിലെ കേന്ദ്രത്തിലെ ക്യാമ്പിന്റെ ഭാഗമായി എം.സി റോഡരികിൽ വിവിധ സ്ഥലങ്ങളിലാണ് ബോർഡുകൾ സ്ഥാപിച്ചത്. ഈ ബോർഡുകൾ സ്ഥാപിച്ച ശേഷം കഴിഞ്ഞ ആഗസ്റ്റ് 10 നും 11 നും രാത്രിയിൽ എത്തിയ സാമൂഹിക വിരുദ്ധ സംഘം ബോർഡുകൾ നശിപ്പിക്കുകയായിരുന്നു. കാറിൽ എത്തിയ സാമൂഹ്യ വിരുദ്ധ സംഘം റോഡരികിൽ കാർ നിർത്തിയ ശേഷം ശബ്ദയുടെ ബോർഡുകൾ ഓരോന്നായി തിരഞ്ഞ് പിടിച്ചു നശിപ്പിച്ചു. രാത്രിയിൽ 12 നും പുലർച്ചെ രണ്ടുമണിയ്ക്കും ഇടയിലാണ് വ്യാപകമായ ആക്രമണം ഉണ്ടായത്. ഇതു സംബന്ധിച്ചുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എം.സി റോഡരികിലെ ഉപയോഗ ശൂന്യമായ ടെലഫോൺ പോസ്റ്റുകളിലും, മരങ്ങളിലും കെട്ടിടങ്ങളിലുമാണ് ശബ്ദയുടെ ബോർഡുകൾ സ്ഥാപിച്ചിരുന്നത്. എന്നാൽ, ഈ ബോർഡുകളെല്ലാം ഓരോന്നായി തിരഞ്ഞു പിടിച്ച് നശിപ്പിക്കുകയായിരുന്നു. ഇതിനു പിന്നിൽ സാമൂഹിക വിരുദ്ധ സംഘങ്ങൾ തന്നെയായിരുന്നു എന്ന സംശയമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ച സംഘത്തെ കണ്ടെത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ശബ്ദ മാനേജ്മെന്റ് അടൂർ ഡിവൈഎസ്പിയ്ക്കു പരാതി നൽകിയിട്ടുണ്ട്.