അടൂർ : മങ്ങാട് സെന്റ് മേരീസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം* ഭീമൻ ക്രിസ്മസ് നക്ഷത്രം മങ്ങാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി പരിസരത്താണ് 30 അടിയുള്ള കയർ മാറ്റ് കൊണ്ട് ഉള്ള ഭീമൻ നക്ഷത്രം ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ ക്രിസ്മസ് എന്ന ആശയത്തിൽനിന്നാണ് കയർ നക്ഷത്രം തയാറാക്കിയത്.
ആർഭാടവും മാലിന്യം അവശേഷിപ്പിക്കുന്നതുമായ ആഘോഷങ്ങൾ ഒഴിവാക്കാനുള്ള
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീരുമാനത്തിന്റെ ഭാഗമാണ് കയർ മറ്റ് കൊണ്ടുള്ള നക്ഷത്രം.
പ്രകൃതി സംരക്ഷണം വിശ്വാസത്തിന്റെ ഭാഗമാണെന്നുള്ള മലങ്കര ഓർത്തഡോക്സ് സഭയുടെ ആഹ്വാനം ഏറ്റെടുത്താണ് ഇത്തരം നക്ഷത്രം ഒരുക്കിയത്.
(മുൻ വർഷം വളരെ വേറിട്ട രീതിയിൽ മുളന്താരകമുണ്ടാക്കിയത് ശ്രദ്ധേയമായിരുന്നു )
വെത്യസ്‌തതയും പ്രകൃതി സ്‌നേഹവും യുവജനങ്ങളുടെ കഴിവും അർപ്പണ ബോധവും ഒത്തു ചേർന്നപ്പോൾ ലോക രക്ഷകന്റെ തിരുപ്പിറവിയെ വരവേൽക്കാൻ താരകം ഒരുങ്ങി
കയർ മാറ്റ് ഉപയോഗിച്ചാണ് ക്രിസ്തുമസ് നക്ഷത്രത്തിന്റെ നിർമ്മാണം. 15 യുവജനങ്ങൾ ചേർന്ന് രണ്ടാഴ്ചയോളം എടുത്താണ് നക്ഷത്രം ഒരുക്കിയത്. 30 അടിയുള്ള നക്ഷത്രം വളരെ പണിപ്പെട്ടാണ് ഉയർത്തിയത്. കയർ മാറ്റ് കൊണ്ട് നിർമ്മിച്ചതായതിനാൽ മലിനീകരണവുമില്ല. ഉപയോഗത്തിന് ശേഷം കയർ മാറ്റ് മറ്റ് ആവശ്യങ്ങൾക്ക് എടുക്കുകയും ചെയ്യാം. നിരവധിയാളുകളാണ് കയറിൽ തീർത്ത മങ്ങാട് ദേശത്തെ’നക്ഷത്രതിളക്കം’ കാണാൻ എത്തുന്നത്.