കോട്ടയം പാക്കിൽക്കവലയിൽ അജ്ഞാത വാഹനം ഇടിച്ച് മുള്ളമ്പന്നി ചത്തു; മുള്ളമ്പന്നിയെ ചത്തനിലയിൽ കണ്ടെത്തിയത് പാക്കിൽക്കവലയിലെ റോഡരികിൽ; വന്യജീവി ഇവിടെ എത്തിയത് എങ്ങിനെ എന്ന സംശയത്തിൽ നാട്ടുകാർ; വീഡിയോ കാണാം

കോട്ടയം: പാക്കിൽക്കവല റോഡിൽ അജ്ഞാത വാഹനം ഇടിച്ച് മുള്ളമ്പന്നി ചത്തു. പാക്കിൽക്കവല റോഡരികിലാണ് മുള്ളൻപന്നിയെ ചത്തനിലയിൽ കണ്ടെത്തിയത്. വനമേഖലയിൽ മാത്രം കണ്ടു വരുന്ന മുള്ളമ്പന്നിയെ നാട്ടു പ്രദേശത്ത് കണ്ടെത്തിയത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് പാക്കിൽ റോഡിൽ മുള്ളമ്പന്നിയെ ചത്തനിലയിൽ കണ്ടെത്തിയത്. തുടർന്നു നാട്ടുകാർ വിവരം പൊലീസിലും വനം വകുപ്പ് അധികൃതരെയും അറിയിച്ചു. എന്നാൽ, ഇതുവരെ ആരും സ്ഥലത്ത് എത്തിയിട്ടില്ല.
സാധാരണ വനമേഖലയിൽ മാത്രമാണ് ഇത്തരത്തിൽ മുള്ളമ്പന്നിയെ കാണാറുള്ളത്. എന്നാൽ, യാതൊരു വനത്തിന്റെ അന്തരീക്ഷവുമില്ലാത്ത ഈ സ്ഥലത്ത് എങ്ങിനെയാണ് മുള്ളമ്പന്നി എത്തിയതെന്ന ആശങ്കയാണ് ഉടലെടുക്കുന്നത്.

Hot Topics

Related Articles