ഈരാറ്റുപേട്ട : വഖഫ് – മദ്രസ സംവിധാനം തകർക്കുകയെന്ന ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന വഖഫ് – മദ്രസ സംരക്ഷണ സമ്മേളനത്തിന്റെ ഭാഗമായി എസ്.ഡി.പി ഐ. പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി നേതൃതത്തിൽ സംഘടിപ്പിച്ചിട്ടുള്ള വഖ്ഫ്-മദ്റസ സംരക്ഷണ സമ്മേളനം നാളെ നവംബർ 25 തികളാഴ്ച വൈകുന്നേരം നാല് മണിക്ക് മുട്ടം ജംഗ്ഷനിൽ വെച്ച് നടക്കുന്ന പൊതു സമ്മേളനം ആലുവ സെൻട്രൽ ജും അ.മസ്ജിദ് ചീഫ് ഇമാം വിഎച്ച്. അലിയാർ മൗലവി അൽ ഖാസിമി ഉദ് ഘാടനം ചെയ്യും.
മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപള്ളിൽ അദ്ധ്യക്ഷത വഹിക്കും ജില്ലാകമ്മിറ്റി അംഗം അഡ്വ : എം. കെ. നിസാമുദ്ധീൻ, കെ. എസ്. ആരിഫ്, മണ്ഡലം സെക്രട്ടറി എം എസ് റഷീദ് കമ്മിറ്റി അംഗങ്ങളായ ഇസ്മായിൽ കീഴേടം, യാസിർ കാരയ്ക്കാട് സഫീർ കുരുവനാൽ. വിവിധ രാഷ്ട്രീയ-മത സംഘടന നേതാക്കൾ സംസാരിക്കും.