കോട്ടയം: അഡ്വ.ജിസ്‌മോളുടെയും മക്കളുടെയും ദൂരൂഹ മരണത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാർ. ജിസ്‌മോളുടെയും കുട്ടികളുടെയും മരണത്തിലെ ദുരൂഹത നീക്കുക, കുറ്റാരോപിതരായവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരിക, പൊലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക, ജിസ്‌മോളുടെ കുടുംബത്തിന് നീതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ഏപ്രിൽ 27 ഞായറാഴ്ച വൈകിട്ട് അഞ്ചിന് നീറിക്കാട് മുതലവാലക്കവലയിൽ നിന്നാണ് പ്രതിഷേധം ആരംഭിക്കുന്നത്.
Advertisements