30 കഴിഞ്ഞ പുരുഷൻ ആണോ നിങ്ങൾ? എന്നാൽ നിർബന്ധമായും കഴിക്കേണ്ട ആറ് പോഷകങ്ങൾ ഇതാ…

30 വയസ് കഴിയുന്നതോടെ പുരുഷന്മാരിൽ അവരുടെ ശരീരം മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിക്കുന്ന നിരവധി ശാരീരിക മാറ്റങ്ങൾക്ക് വിധേയമാകുന്നു. മെറ്റബോളിസം മന്ദഗതിയിലാകുന്നു, ടെസ്റ്റോസ്റ്റിറോൺ അളവ് കുറയാൻ തുടങ്ങുന്നു, ഹൃദ്രോഗം, പ്രമേഹം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ രോ​ഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

Advertisements

സമതുലിതമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ  ആരോഗ്യം നിലനിർത്തുന്നതിന് പ്രധാനമാണ്. എന്നാൽ ഇത് മാത്രമല്ല പോഷകങ്ങളുടെ കുറവും വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചില പ്രധാനപ്പെട്ട പോഷകങ്ങൾക്ക് ഊർജ്ജം വർദ്ധിപ്പിക്കാനും പേശികളുടെ പ്രവർത്തനം വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 30 വയസ്സിന് മുകളിലുള്ള പുരുഷന്മാർ നിർബന്ധമായും കഴിക്കേണ്ട  പ്രധാനപ്പെട്ട പോഷകങ്ങൾ ഏതൊക്കെയാണെന്നതാണ് ഇനി പറയുന്നത്.

ഒന്ന്

ഒമേഗ -3 ഫാറ്റി ആസിഡുകൾ ഹൃദയാരോഗ്യത്തിനും വൈജ്ഞാനിക പ്രവർത്തനത്തിനും അത്യന്താപേക്ഷിതമാണ്.  ഒമേഗ-3 വീക്കം കുറയ്ക്കാനും മോശം കൊളസ്ട്രോൾ കുറയ്ക്കാനും പുരുഷന്മാരുടെ പ്രായത്തിനനുസരിച്ച് തലച്ചോറിൻ്റെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA) വ്യക്കമാക്കുന്നു. ഒമേഗ -3 പതിവായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന്  അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ്റെ ജേണലിൽ (JAMA) പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

രണ്ട്

ശക്തമായ അസ്ഥികൾ നിലനിർത്തുന്നതിനും ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കുന്നതിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും വിറ്റാമിൻ ഡി വളരെ പ്രധാനമാണ്. വിറ്റാമിൻ ഡിയുടെ കുറവ് പുരുഷന്മാരിൽ സാധാരണമാണ്. പ്രത്യേകിച്ച് പരിമിതമായ സൂര്യപ്രകാശം ഉള്ളവരിൽ. മതിയായ വിറ്റാമിൻ ഡി അളവ് പേശികളുടെ ശക്തി വർദ്ധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യും. 

മൂന്ന്

മഗ്നീഷ്യത്തിൻ്റെ കുറവ് 30 വയസ്സിനു മുകളിലുള്ള പുരുഷന്മാരിൽ രക്തസമ്മർദ്ദം, ക്ഷീണം, പേശിവലിവ് എന്നിവയ്ക്കുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ മ​​​ഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

നാല്

രോഗപ്രതിരോധ പ്രവർത്തനം, മുറിവ് ഉണക്കൽ, ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം എന്നിവയിൽ സിങ്ക് നിർണായക പങ്ക് വഹിക്കുന്നു. സിങ്ക് അളവ് കുറവുള്ള പുരുഷന്മാർക്ക് ലിബിഡോ കുറയുകയും ബീജത്തിൻ്റെ ഗുണനിലവാരം കുറയുകയും രോഗപ്രതിരോധ ശേഷി കുറയുകയും ചെയ്യും. ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കാനും മൊത്തത്തിലുള്ള പ്രത്യുൽപാദന ആരോഗ്യം മെച്ചപ്പെടുത്താനും സിങ്ക് സഹായിക്കുമെന്ന് ജേണൽ ഓഫ് ന്യൂട്രീഷനിലെ ഒരു പഠനം വ്യക്തമാക്കുന്നു.

അഞ്ച്

Coenzyme Q10 (CoQ10) എന്ന ആന്റിഓക്സിഡന്റ് ഹൃദയാരോഗ്യം, സെല്ലുലാർ ഊർജ്ജ ഉൽപ്പാദനം, ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കൽ എന്നിവയെ പിന്തുണയ്ക്കുന്നതിന് സഹായിക്കുന്നു. CoQ10 സപ്ലിമെൻ്റേഷൻ രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു, പ്രത്യേകിച്ച് 30 വയസ്സിനു മുകളിലുള്ള പുരുഷന്മാരിൽ. ‌

ആറ്

ദഹനത്തിനും പ്രതിരോധശേഷിക്കും മൊത്തത്തിലുള്ള ക്ഷേമത്തിനും ആരോഗ്യകരമായ ഗട്ട് മൈക്രോബയോം അത്യാവശ്യമാണ്. പ്രോബയോട്ടിക്‌സിന് കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കാനും കഴിയുമെന്ന് എടുത്തുകാണിക്കുന്നു.  ഉത്കണ്ഠയുടെയും വിഷാദത്തിൻ്റെയും ലക്ഷണങ്ങൾ കുറയ്ക്കുന്നതിലൂടെ പ്രോബയോട്ടിക് സപ്ലിമെൻ്റേഷൻ മാനസികാരോഗ്യത്തെ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

­

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.