കിഴങ്ങു വിളകള്‍, ശാസ്ത്രീയ കൃഷിയും മൂല്യ വര്‍ധനയും; പരിശീലനവും പ്രദര്‍ശനവും 16 ന് ഇലവുംതിട്ട മൂലൂര്‍ സ്മാരക ഹാളില്‍

പത്തനംതിട്ട: കിഴങ്ങു വിളകള്‍, ശാസ്ത്രീയ കൃഷിയും മൂല്യ വര്‍ധനയും എന്ന വിഷയത്തെ ആസ്പദമാക്കി ഇലവുംതിട്ട മൂലൂര്‍ സ്മാരക ഹാളില്‍ (എസ്.എന്‍.ഡി.പി ഹാള്‍,) ഒക്ടോബര്‍ 16 ന് (ശനി) രാവിലെ 9.30 ന് പരിശീലനവും പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനവും പ്രകാശനവും നിര്‍വഹിക്കുന്ന ചടങ്ങില്‍ സി.ടി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. എം. എന്‍.ഷീല, മുന്‍ എംഎല്‍എയും ഒരുമ രക്ഷാധികാരിയുമായ കെ.സി. രാജഗോപാലന്‍, മെഴുവേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, സി.ടി.സി.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ആന്‍ഡ് ഹെഡ് ക്രോപ് പ്രൊഡക്ഷന്‍ ഡോ. ജി.ബൈജു, സി.ടി.സി.ആര്‍.ഐ സീനിയര്‍ സയന്റിസ്റ്റ് ഡോ. ഡി ജഗന്നാഥന്‍, സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് ഡോ.എസ്.ഷാനവാസ്, മെഴുവേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിലാ ചെറിയാന്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിനീതാ അനില്‍, വാര്‍ഡ് മെമ്പര്‍ വി.വിനോദ് തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisements

പുതിയ കിഴങ്ങു വിള ഇനങ്ങളുടെ വിതരണ ഉദ്ഘാടനം, മരച്ചീനി വള മിശ്രിതത്തിന്റെ വിതരണ ഉദ്ഘാടനം, കിഴങ്ങു വിള മൈക്രോ ഫുഡുകളുടെ വിതരണ ഉദ്ഘാടനം എന്നിവയാണ് നടക്കുക.
രാവിലെ 11 ന് ആരംഭിക്കുന്ന ടെക്നിക്കല്‍ സെഷന്‍ ഡോ. ജി.ബൈജു, ഡോ. ഡി. ജഗന്നാഥന്‍, ഡോ. എസ്.ഷാനവാസ് തുടങ്ങിയവര്‍ നയിക്കും. കിഴങ്ങു വിള – ശാസ്ത്രീയ കൃഷി, കിഴങ്ങു വിള – മൂല്യ വര്‍ധന സാധ്യതകള്‍, കിഴങ്ങു വിള – സംരംഭക സാധ്യതകള്‍ എന്നിവയാണ് ടെക്നിക്കല്‍ സെഷനിലെ വിഷയങ്ങള്‍.
കര്‍ഷക ശാസ്ത്രജ്ഞ സംവാദം 2.30 മുതല്‍ 3.30 വരെ സംഘടിപ്പിക്കും. കിഴങ്ങുവിള ഇനങ്ങളുടെയും മൂല്യ വര്‍ധിത ഉല്‍പന്നങ്ങളുടെയും പ്രദര്‍ശനം രാവിലെ 10 മുതല്‍ 3.30 വരെ ഉണ്ടാകും.

Hot Topics

Related Articles