പാലാ: കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി അഡ്വ. ജോസ് ടോം സംസ്ഥാന അഗ്രോ ഫ്രൂട്ട് പ്രോസസിങ്ങ് കോര്പ്പറേഷന് ചെയര്‍മാനായി ചുമതല ഏറ്റെടുത്തു.
വാഴക്കുളത്താണ് കോര്പ്പറേഷന് ആസ്ഥാനം. സംസ്ഥാനത്തിന്റെ പഴം സംസ്കരണത്തിലും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ ഉല്പാദനത്തിലും വിപണനത്തിലും ഒന്നാം നിര സര്‍ക്കാര്‍ സംരംഭമാണ് അഗ്രോ ഫ്രൂട്ട് പ്രൊസസിംങ്ങ് കോര്പ്പറേഷന്.
പൈനാപ്പിള്‍ കൃഷിയുടെ ഈറ്റില്ലമായ വാഴക്കുളത്ത് സ്ഥിതിചെയ്യുന്ന ഈ സര്‍ക്കാര്‍ സംരംഭം പൈനാപ്പിള്‍ സംഭരണത്തിലൂടെ പൈനാപ്പിള്‍ കര്‍ഷകരുടെ പ്രധാന ആശ്രയമാണ്. നാട്ടിലെ ഗുണമേന്മയുള്ള പൈനാപ്പിള്‍ കുടുതല്‍ മൂല്യ വര്‍ധിത ഉല്പന്നങ്ങളാക്കി ലോക വിപണിയില്‍ മത്സര സജ്ജമാക്കുക എന്നതായിരിക്കും ലക്ഷ്യമെന്ന് നിയുക്ത ചെയര്മാന് ജോസ് ടോം പറഞ്ഞു. കഴിഞ്ഞ പാലാ ഉപതെരഞ്ഞെടുപ്പില്‍ പാലായില്‍ കേരള കോണ്‍ഗ്രസ് – എം സ്ഥാനാര്‍ഥിയായിരുന്നു ജോസ് ടോം.
അഡ്വ. ജോസ് ടോം സംസ്ഥാന അഗ്രോ ഫ്രൂട്ട് പ്രൊസസിങ്ങ് കോര്പ്പറേഷന് ചെയര്‍മാനായി ചുമതലയേറ്റു.
Advertisements