കോട്ടയം: അഗർവാൾസ് ഐ ഹോസ്പിറ്റലും സെൻട്രൽ ലയൺസ് ക്ലബ് കോട്ടയവും ചേർന്ന് ഒക്ടോബർ15 ചൊവ്വാഴ്ച ലോക സൈറ്റ് ഡേയും ലോക വൈറ്റ് കെയിൻ ഡേയും ആചരിക്കും. ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം നഗരത്തിൽ വാക്കത്തോൺ നടത്തും. രാവിലെ 10.30 ന് കോട്ടയം വൈഎംസിഎ ഹാളിൽ നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റിയൻ പരിപാടി ഉദ്ഘാടനം ചെയ്യും. സെൻട്രൽ ലയൺസ് ക്ലബ് ഭാരവാഹികളും, അഗർവാൾസ് ഐ ഹോസ്പിറ്റൽ അധികൃതരും സംസാരിക്കും. തുടർന്ന് 25 ഓളം കാഴ്ച പരിമിതരും 25 ഓളം കുട്ടികളും ആകാശപ്പാതയ്ക്കു സമീപത്തു നിന്നും ശാസ്ത്രി റോഡിലെ അഗർവാൾസ് ആശുപത്രിയ്ക്കു സമീപത്തേയ്ക്ക് വാക്കത്തോൺ നടത്തും.
Advertisements