യാത്രക്കാർ പ്രതിസന്ധിയിൽ; വീണ്ടും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

മസ്‌കറ്റ്: മസ്‌കറ്റ് – കണ്ണൂർ സെക്ടറില്‍ വീണ്ടും സർവീസുകള്‍ റദ്ദാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്. ഇന്ന് (ശനി) രാവിലെ 6.45ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 8.45ന് മസ്‌കത്തില്‍ എത്തേണ്ട ഐ എക്‌സ് 0713 വിമാനവും മസ്‌കത്തില്‍ നിന്ന് രാവിലെ 9.45ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 2.40ന് കണ്ണൂരില്‍ എത്തേണ്ട ഐ എക്‌സ് 0714 വിമാനവുമാണ് റദ്ദാക്കിയിരിക്കുന്നത്. സർവീസ് റദ്ദാക്കുന്നതായി അറിയിച്ച്‌ എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർക്ക് സന്ദേശം നല്‍കിയിരുന്നു. വെള്ളിയാഴ്ച മസ്കത്ത്-കോഴിക്കോട്ട് റൂട്ടിലും ബുധനാഴ്ച കോഴിക്കോട്, കണ്ണൂർ റൂട്ടിലും ചൊവ്വാഴ്ച തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കുമുള്ള സർവിസുകളും ഒഴിവാക്കിയിരുന്നു. ഒരാഴ്ചക്കിടെ പത്തില്‍ അധികം സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയത്.

Advertisements

Hot Topics

Related Articles