എയര്‍പോഡ് മോഷണക്കേസില്‍ പ്രതിയായ പാലാ നഗരസഭയിലെ സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തെ സി.പി.എം. പുറത്താക്കി. പുറത്താക്കലിലേക്കു നയിച്ചതിൽ അറസ്റ്റ് സാധ്യതയും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളും 

കോട്ടയം: സഹപ്രവര്‍ത്തകനായ നഗരസഭാ കൗണ്‍സിലറുടെ എയര്‍പോഡ്  കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അകപ്പെട്ട പാലാ നഗരസഭയിലെ സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തെ സി.പി.എം. പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണു നടപടി എന്നാണ് വിശദീകരണം. ബിനു പുളിക്കക്കണ്ടത്തിനെതിരെ നടപടി ആവശ്യപ്പെട് ഏരിയ കമ്മറ്റി നല്‍കിയ റിപ്പോര്‍ട്ട് സി.പി.എം. ജില്ലാ കമ്മറ്റി അംഗീകരിക്കുകയായിരുന്നു. നഗരസഭാ കൌണ്‍സിലറുടെ എയര്‍പോഡ് മോഷ്ടിച്ചെന്ന കേസില്‍ ബിനുവിന്‍റെ സുഹൃത്തില്‍ നിന്നും തൊണ്ടി മുതല്‍ കണ്ടെത്തിയതോടെ ബിനുവിനെ പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ ബിനുവിന്‍റെ അറസ്റ്റ് ഉണ്ടാകും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പാര്‍ട്ടിയുടെ പുറത്താക്കല്‍ നടപടി. 

Advertisements

പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം നഷ്ടപ്പെട്ടതു മുതല്‍ ബിനു പുളിക്കക്കണ്ടം പാര്‍ട്ടിയിലും മുന്നണിയിലും ഇടഞ്ഞു നില്‍ക്കുകയായിരുന്നു.  ഇതിനിടെയാണ് കേരളാ കോണ്‍ഗ്രസ് എം കൗണ്‍സിലര്‍ ജോസ് ചീരാംകുഴിയുടെയും എയര്‍പോഡ് മോഷ്ടിച്ച കേസില്‍ ബിനുവിനെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനുവരിയില്‍ തന്റെ എയര്‍പോഡ് ബിനു മോഷ്ടിച്ചതാണെന്നു ജോസ്, പാലാ നഗരസഭാ യോഗത്തില്‍ പരസ്യമായി ആരോപണം ഉന്നയിച്ചത് വലിയ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. മാഞ്ചസ്റ്ററിലുള്ള നഴ്‌സായ വനിതാ സുഹൃത്തിന് ബിനു എയര്‍പോഡ് കൈമാറിയെന്നായിരുന്നു ആരോപണം. പിന്നീട് വനിതാ സുഹൃത്ത് എയര്‍പോഡ് പോലീസ് കൈമാറുകയും ബിനുവിനെ പ്രതിയാക്കി പോലീസ് കേസെടുക്കുകയും ചെയ്തു. ബിനുവാണ് തനിക്ക് എയര്‍പോഡ് കൈമാറിയതെന്ന് സുഹൃത്ത് പോലീസിന് മൊഴിയും നല്കിയിരുന്നു.

 പ്രതിയാക്കപ്പെട്ട ശേഷവും കൗണ്‍സില്‍ യോഗത്തില്‍ ബിനു പങ്കെടുത്തത് കേരളാ കോണ്‍ഗ്രസ് (എം)അംഗങ്ങളും സി.പിഎം സ്വതന്ത്ര അംഗങ്ങളും ചോദ്യം ചെയ്തു കൗണ്‍സില്‍ യോഗത്തില്‍ നിന്നു ഇറങ്ങിപോയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം ബിനു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി പ്രവര്‍ത്തിക്കാന്‍ തയ്യാറായിരുന്നില്ല. ഇതെല്ലാം മുന്നണിയില്‍ വിള്ളലുണ്ടാക്കുന്നതിനു കാരണമാവുകയും ചെയ്തു. 

സി.പി.എം നേതൃത്വത്തിന് ബിനുവിന്റെ നിലപാടുകളില്‍ കടുത്ത അതൃപ്ത രോഖപ്പെടുത്തുകയും ചെയ്തു. സി.പി.എം. നേതൃത്വത്തിന്റെ തീരുമാനത്തെ വെല്ലുവിച്ചത് പാര്‍ട്ടിക്കുള്ളിലും ബിനുവിനെതിരെ കടുത്ത എതിര്‍പ്പ് ഉയരുന്നതിനു കാരണമായി. ഇതോടെയാണു ബിനുവിനെ പുറത്താക്കിക്കൊണ്ട് സി.പി.എം ജില്ലാ കമ്മറ്റി തീരുമാനമെടുത്തത്. ബിനുവിനെതിരായ നടപടിക്കു ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നു സി.പി.എം എന്നും സൂചനയുണ്ട്.

Hot Topics

Related Articles