ഹാരിസ് ബീരാൻ്റെ രാജ്യസഭാ സ്ഥാനാർത്ഥിത്വം : പുറത്തുവരുന്നത് യുഡിഎഫിന്റെ തീവ്രവർഗീയ പ്രീണനം : എൻ ഹരി 

കോട്ടയം :  ഹാരിസ് ബീരാൻ്റെ രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിലൂടെ മറനീക്കി പുറത്തുവരുന്നത് യുഡിഎഫിന്റെ തീവ്രവർഗീയ പ്രീണന രാഷ്ട്രീയമാണെന്ന് ബി ജെ പി മധ്യമേഖലാ പ്രസിഡൻ്റ് എൻ. ഹരി ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പി എഫ് എ പോലെ ദേശവിരുദ്ധശക്തികളുടെ ചട്ടുകമായ തീവ്രവാദ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് കോൺഗ്രസും യുഡിഎഫും ചെയ്തത്. അഖിലേന്ത്യ തലത്തിൽ 

Advertisements

തന്നെ ഇത്തരത്തിലുള്ള


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശക്തികളുമായി രഹസ്യ ധാരണ ഉണ്ടാക്കിയിരുന്നതായി

റിപ്പോർട്ടുകൾ ഉണ്ട്

കേരളത്തിലെ ആദ്യത്തെ

ലൗ ജിഹാദ് കേസായ അഖില സംഭവത്തിൽ 

ഹാജരായ അഭിഭാഷകനാണ് ഹാരിസ്  ബിരാൻ.കൂടാതെ

പൗരത്വ നിയമ ഭേദഗതി. സിദ്ധിക് കാപ്പൻ അബ്ദുൾ നാസർ മദനി തുടങ്ങിയ കേസുകളിലും

ബീരാനാണ് ഹാജരായത്.

മുസ്ലിം ലീഗിൽ അർഹരായ നിരവധി നേതാക്കൾ ഉണ്ടെന്നിരിക്കെ പാർട്ടിയുമായി മുഴുവൻ സമയ  അഭിഭാഷകരംഗത്ത് പ്രവർത്തിക്കുന്ന ബീരാനെ സ്ഥാനാർത്ഥി ആക്കിയത് തന്നെ ഇലക്ഷൻ വിജയത്തിൻറെ നന്ദി പ്രകടനമാണെന്ന് കരുതേണ്ടിയിരിക്കുന്നു.

ആലപ്പുഴയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കർണാടകയിലും ആലപ്പുഴയിലും തീവ്ര വർഗീയ മുഖമുള്ള കക്ഷികളുടെ വോട്ടുറപ്പിച്ചിരുന്നതായി

ആക്ഷേപം ഉയർന്നിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇന്ത്യ ബ്ലോക്കിന്റെ മുന്നേറ്റത്തെ തുടർന്ന് സംസ്ഥാനത്ത് സർവകലാശാല ഇലക്ഷനുകളിൽ തീവ്രപക്ഷ വിദ്യാർത്ഥി സംഘടനകൾക്ക് ഉണർവ് ഉണ്ടായിട്ടുണ്ട്. കേരളത്തിലെ അപകടകരമായ സ്ഥിതിവിശേഷമാണ് വിരൽചൂണ്ടുന്നത്.

Hot Topics

Related Articles