അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ സ്വാമിപാദപുരസ്കാരം കെ.ജി.ജയന് ; 18,018/- രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമാണ് പുരസ്ക്കാരം

കോട്ടയം : അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ ഈ വർഷത്തെ സ്വാമിപാദപുരസ്കാരത്തിന് സുപ്രസിദ്ധ ഭക്തിഗായകൻ .കെ.ജി.ജയൻ (ജയവിജയ) അർഹനായി. ഭക്തിപ്രചാരണ രംഗത്ത് അമൂല്യ സംഭാവന നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കോട്ടയം അയ്യപ്പസേവാസംഘം സ്വാമിപാദപുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

Advertisements

വർഷങ്ങളായി മകരവിളക്ക് ദിവസം ലക്ഷക്കണക്കിന് ഭക്തർക്ക് മുമ്പിൽ അയ്യപ്പഭക്തിഗനം പാടി ശബരിമല സന്നിധാനത്ത് മകരവിളക്ക് സമയത്ത് ഭക്തിസാന്ദ്രമായ അന്തരീക്ഷം ഒരുക്കിയിരുന്ന കെ.ജി.ജയനെ ആദരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുരസ്കാരം കൈമാറുന്നത്. 18,018/- രൂപയും (1,001/- രൂപ വീതം 18 പടിയിൽ സമർപ്പിക്കുന്നു. ശിൽപ്പവും പ്രശസ്തിപത്രവുമാണ് പുരസ്ക്കാരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശബരിമലയിലെ മണ്ഡലപൂജ ദിവസമായ 27ന് വൈകീട്ട് 5ന് അയ്യപ്പ സേവാസംഘം പ്രസിഡന്റ് എസ്.ജയകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് സാംസ്ക്കാരിക സഹകരണവകുപ്പ് മന്ത്രി വി.എൻ . വാസവൻ പുരസ്ക്കാരം കൈമാറുന്നതാണ്.

50 വർഷത്തിലേറെയായി കോട്ടയത്ത് അയ്യപ്പഭക്തർക്കുവേണ്ടി സേവന പ്രവർത്തനങ്ങൾ ഒരുക്കുന്നതിന് മുമ്പിൽ നിൽക്കുന്ന അയ്യപ്പസേവാസംഘം കഴിഞ്ഞ വർഷം മുതലാണ് സ്വാമിപാദ പുരസ്കാരം ഏർപ്പെടുത്തിയത്. തുളസിക്കതിർ നുള്ളിയെടുത്ത്’ എന്ന ഭക്തിഗാനം പാടി പ്രചാരണം കൊടുത്തതിന് തുളസിക്കതിർ ജയകൃഷ്ണയ്ക്കായിരുന്നു ആദ്യ പുരസ്കാരം.

എസ്.ജയകൃഷ്ണൻ (പ്രസിഡന്റ്), ജയകുമാർ തിരുനക്കര (സെക്രട്ടറി)
,സുരേഷ് അംബികാഭവൻ (ട്രഷറർ)
,ഡോ.പരമേശ്വരക്കുറുപ്പ് (വൈസ് പ്രസിഡന്റ് ),കെ.ബി,ഹരിക്കുട്ടൻ (ജോ.സെക്രട്ടറി), ഭദ്രൻ (ഓഫീസ് സ്റ്റാഫ് ) വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.