കുമരകം: ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. തോൽപ്പിച്ചാൽ നിലവാരം കൂടുമോ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ കാസർകോട് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന വിദ്യാഭ്യാസ ജാഥ കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഡിസംബർ 1, 2 എന്നീ തീയതികളിൽ പര്യടനം നടത്തി കുമരകത്ത് ഡിസംബർ 2 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് എത്തിച്ചേരുന്നു. ജാഥയുടെ പ്രചരണ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി നവംബർ 29 വെള്ളിയാഴ്ച വൈകിട്ട് 6.30 മണിക്ക് കുമരകം ചന്തക്കവലയിൽ അക്ഷരദീപം തെളിയിക്കൽ സംഘടിപ്പിക്കുന്നു.
അക്ഷരദീപം കുമരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ ജോഷി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജനപ്രതിനിധികൾ വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലുള്ളവർ പങ്കെടുക്കുമെന്ന് പരിഷത്ത് മേഖലാ സെക്രട്ടറി
എസ് ഡി പ്രേംജിയും യൂണിറ്റ് സെക്രട്ടറി പി .റ്റി അനീഷും പറഞ്ഞു.