കോട്ടയം : ഏറ്റവും പ്രിയപ്പെട്ട തന്റെ അച്ഛന്റെ ചേതനയറ്റ ശരീരം മുൻപിൽ കണ്ടപ്പോഴും, വേദനയും ഉള്ളിലൊതുക്കി പതറാതെ അലൻ പരീക്ഷ എഴുതി. അച്ഛൻ തിരിച്ചു വരില്ല എന്ന സത്യം ഉൾകൊണ്ട് അച്ഛന്റെ സ്വപ്നത്തിനൊത്ത് ഉയരാൻ, വിധിക്കു മുൻപിൽ തളരാതെ പത്താം തരം പരീക്ഷ അവൻ എഴുതിത്തീർത്തു. ഫലം പുറത്തു വന്നപ്പോൾ അച്ഛന്റെ ആഗ്രഹം പോലെ എല്ലാ വിഷയത്തിനും ‘എ പ്ലസ്’.
വാകത്താനം സ്വദേശിയായ കട്ടൻസ് തൊഴിലാളി വിനോജ് മരണപ്പെടുന്നത് അലന്റെ എസ്.എസ്. എൽ.സി
അവസാന പരീക്ഷയുടെ തലേ ദിവസമായിരുന്നു. പെട്ടന്നുണ്ടായ ദേഹാസ്വസ്ത്യതയെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അദ്ദേഹം മരണപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരണ വിവരം അലനെ അറിയിക്കാതെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു. അലൻ പരീക്ഷ എഴുതാൻ പോയ സമയത്ത് വീട്ടിൽ പന്തലും മറ്റു ക്രീകരണങ്ങളും ഒരുക്കി. പരീക്ഷ കഴിഞ്ഞു മടങ്ങി വന്നപ്പോളാണ് ചേതനയറ്റ നിലയിൽ അച്ഛനെ കാണുന്നത്.
സംസ്കാരം ദിവസം പരീക്ഷ ഉണ്ടായിരുന്നില്ല അടുത്ത ദിവസം നടന്ന പരീക്ഷയും അലൻ എഴുതി. കണക്കും മലയാളവുമായിരുന്നു അവസാന 2 പരീക്ഷകൾ . വാകത്താനം ജി വി എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥിയാണ് അലൻ . അമ്മ സുനിത വിനോജ് , സഹോദരൻ മിലൻ വിനോജ് .