ആലപ്പുഴ സമാന്തര ബൈപ്പാസ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു

ആലപ്പുഴ : ആലപ്പുഴയിൽ സമാന്തര ബൈപാസ് നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി രാജ്കുമാർ ശർമ (22) ആണ് മരിച്ചത്.

Advertisements

ബീച്ചിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപം ആണ് അപകടം നടന്നത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Hot Topics

Related Articles