എടത്വ: ലൈഫ് കെയർ, കോയിൽമുക്ക് മേഖല കുടുംബസമിതി, പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെയും, തിരുവല്ല ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
നടത്തി. ഒക്ടോബർ 8 ന് എടത്വാ മരിയാപുരം മേരിമാതാ ചർച്ച് ഹാളിൽ വെച്ച് നടന്ന ക്യാമ്പ് എടത്വാ പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു. ലൈഫ് കെയർ സൊസൈറ്റി ചെയർമാൻ
ഷാജി മാരൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മരിയാപുരം മേരി മാതാ ചർച്ച് വികാരി ഫാ. ജോസഫ് വെങ്ങാശ്ശേരി,
തിരുവല്ല ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി റാഫേൽ, ലൈഫ് കെയർ വൈസ് ചെയർമാൻ പ്രഭാഷ് പാലാഴി, ലൈഫ് കെയർ സൊസൈറ്റി മാനേജർ സാമുവൽ കെ പീറ്റർ, പുഷ്പഗിരി മെഡിക്കൽ കോളേജ് പിആർഓ റിൻ്റോ ജോയ് , ലാലി ആൻ്റണി എന്നിവർ സംസാരിച്ചു.
സൗജന്യ മെഡിക്കൽ ക്യാമ്പ് : എടത്വാ മരിയാപുരം മേരിമാതാ ചർച്ച് ഹാളിൽ
Advertisements