ആലപ്പുഴ : വീട്ടമ്മയെ സഹോദരൻ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക തെളിവു നൽകിയത് കൊല്ലപ്പെട്ട സ്ത്രീയുടെ സുഹൃത്ത്. പാതിരാപ്പള്ളി പൂങ്കാവ് പള്ളിക്ക് സമീപം മാരാരിക്കുളം തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡില്‍ വടക്കൻപറമ്ബില്‍ വീട്ടില്‍ റോസമ്മയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഇളയ സഹോദരൻ ബെന്നിയെ (55) ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ റോസമ്മയെ കാണാനില്ലായിരുന്നു. വീട്ടുജോലിയുടെ ഭാഗമായി പോയതായിരിക്കുമെന്ന് കരുതി മക്കളാരും പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ റോസമ്മയുടെ സുഹൃത്ത് തുമ്ബോളി സ്വദേശി എലിസബത്ത് ഇവരെ തിരക്കി എത്തിയത് വഴിത്തിരിവായി. ബെന്നിയുടെ വീട്ടിലെത്തി അന്വേഷിച്ചിട്ടും വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് റോസമ്മയുടെ സഹോദര പുത്രിയും മുൻ പഞ്ചായത്തംഗവുമായ സുജയെ എലിസബത്ത് കാര്യം അറിയിച്ചു. സുജ കുടുംബവീട്ടിലെത്തി കാര്യം അന്വേഷിച്ചെങ്കിലും ബെന്നിയില്‍യാതൊരു ഭാവവ്യത്യാസവും കണ്ടില്ല.
അമ്മയെ കാണാനില്ലെന്ന് ബെന്നി പരാതി നല്‍കിയില്ലെങ്കില്‍ താൻ നല്‍കുമെന്ന് പറഞ്ഞാണ് ഞായറാഴ്ച വൈകിട്ട് സുജ അവിടെ നിന്ന് മടങ്ങിയത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ സുജയുടെ വീട്ടിലെത്തിയ ബെന്നി തനിക്ക് കൈയബദ്ധം പറ്റിയെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് സുജയാണ് ആലപ്പുഴ നോർത്ത് പൊലീസില്‍ വിവരമറിയിച്ചത്. ചെട്ടികാട് ഭാഗത്ത് നിന്ന് കസ്റ്റഡിയിലെടുത്തതോടെ ബെന്നി കൊലപാതകകുറ്റം സമ്മതിച്ചു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രതിയുമായി പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴാണ് മരണ വിവരം അടുത്ത ബന്ധുക്കളും നാട്ടുകാരും അറിയുന്നത്. ബെന്നി കുടുംബ വീട്ടിലും റോസമ്മ തൊട്ടടുത്തസ്വന്തം വീട്ടിലുമാണ് താമസിച്ചിരുന്നത്. കുടുംബ വീട്ടിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണിട്ട് മൂടിയ ശേഷം മുകളില്‍ ഹോളോബ്രിക്‌സ് അടുക്കിവച്ച്, അതിനുമുകളില്‍ വീണ്ടും മണ്ണ് നിരത്തിയ നിലയിലായിരുന്നു മൃതദേഹം. മേസ്തിരി പണിക്കാരനായ ബെന്നി ഈ ഭാഗം കോണ്‍ക്രീറ്റ് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നതായും പൊലീസ് സംശയിക്കുന്നു.പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു. റോസമ്മയുടെ ഭർത്താവ് ജോണി 35 വർഷം മുമ്ബ് കുടുംബത്തെ ഉപേക്ഷിച്ച് പോയതാണ്. മക്കള്‍: ജോജി, ജോമോൻ. മരുമക്കള്‍: ക്ലിന്റു, ജാസ്മിൻ.. ജില്ലാ പൊലീസ്‌മേധാവി, ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.
വീട്ടുജോലിയിലൂടെ വരുമാനം കണ്ടെത്തിയിരുന്ന റോസമ്മ പുനർവിവാഹത്തിന് തയാറെടുക്കവെയാണ് കൊല്ലപ്പെട്ടത്. അതിനാല്‍ ദുരഭിമാനക്കൊലയാണെന്ന് സംശയമുണ്ട്. റോസമ്മയുടെ സ്വർണം പണയം വയ്ക്കാൻ ബെന്നി ആവശ്യപ്പെട്ടിരുന്നതായും ഇതിന്റെ പേരില്‍ തർക്കമുണ്ടായതായും ഇപ്പോള്‍ സ്വർണം കാണുന്നില്ലെന്നും ഇളയമകൻ ജോമോൻ പൊലീസിനോട് പറഞ്ഞു. എന്നാല്‍, മരിച്ചുപോയ തന്റെ ഭാര്യയെക്കുറിച്ച് റോസമ്മ മോശമായി സംസാരിച്ചപ്പോള്‍ പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുവെന്നാണ് പ്രതിയുടെ മൊഴി.