ആലപ്പുഴയിലെ  കേപ്പ് നഴ്‌സിങ്ങ് കോളജ് പുതിയ കാല്‍വയ്‌പ്പ് ;  മന്ത്രി വി എന്‍ വാസവന്‍ 

ആലപ്പുഴ : സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ ആദ്യ നഴ്സിംഗ് കോളേജ് പ്രവര്‍ത്തനം ആരംഭിക്കുകയാണ്. 

Advertisements

കേപ്പ് കോളേജ് ഓഫ് നഴ്‌സിംഗ് ആലപ്പുഴയിലാണ് ആരംഭിക്കുക. കോളജിന് സംസ്ഥാന ഗവണ്‍മെന്റിന്റെയും ആരോഗ്യ സര്‍വ്വകലാശാലയുടെയും,കേരള നഴ്‌സ് ആന്റ് മിഡ് വൈഫ് കൗണ്‍സിലിന്റെയും അംഗീകാരം ലഭിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2023-24 അക്കാഡമിക്‌വര്‍ഷം പുന്നപ്രയിലെ അക്ഷരനഗരിയില്‍ കോളേജ്  പ്രവര്‍ത്തനമാരംഭിക്കും  തുടക്കത്തില്‍ 50 സീറ്റുകളാണ് അനുവദിച്ചിട്ടുളളത്. നാല്പ്പതിനായിരം ചതുരശ്ര അടിയില്‍ പണി പൂര്‍ത്തിയായ മൂന്നുനില കെട്ടിടത്തില്‍ ബി.എസ്.സി നഴ്‌സിംഗിന്  വേണ്ട  ക്ലാസ് മുറികൾ, , ആവശ്യമായ ആധുനിക ലാബോറട്ടറി സൗകര്യങ്ങള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.   പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, അസ്സോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊസര്‍, സീനിയര്‍ ലക്ചര്‍ എന്നിവരെ നിയമിച്ചു. 250 പേരെ താമസിപ്പിക്കാവുന്ന പെണ്‍കുട്ടികളുടെ ഹോസ്റ്റലും 50 പേരെ താമസിപ്പിക്കാവുന്ന ആണ്‍ കുട്ടികള്‍ക്കായുളള ഹോസ്റ്റലും തയ്യാറായിക്കഴിഞ്ഞു.

ക്ലിനിക്കല്‍ പ്രാക്ടീസിനായി അക്ഷരനഗരിയില്‍ തന്നെയുള സാഗര സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും ആലപ്പുഴ ജനറല്‍ ഹോസ്പിറ്റലിന്റെയും സേവനം ഉപയോഗപ്പെടുത്തും. പത്തനാപുരത്തും ആറന്മുളയിലും പുതിയ നഴ്‌സിംഗ് കോളേജുകള്‍ക്കായുള്ള  അംഗീകാരം ലഭിക്കുന്നതിനായുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. കേപ്പിന് കീഴില്‍  9 എഞ്ചിനീയറിംഗ് കോളേജുകളും 4 പോളിടെക്‌നിക്കുകയും,  2 എം.ബി.എ കോളേജുകളും തൊഴില്‍ നൈപുണ്യ വികസനത്തിനായി സ്കിൽ ഡെവലപ്മെൻറ് സെൻറർ,  സാഗര ആശുപത്രി എന്നിവ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 

കേരളത്തിന്റെ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തേക്കുള്ള കേപ്പിന്റെ പുതിയ കാല്‍വയ്പ്പാണ് പുന്നപ്രയിലെ  നഴ്‌സിങ്ങ് കോളേജെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. പുന്നപ്ര അക്ഷരനഗരിയില്‍ ആരംഭിക്കുന്ന  കേപ്പ്  കോളജ് ഒഫ് നഴ്‌സിങ്ങ് ആലപ്പുഴയ്ക്ക് അഭിമാനമാവുന്ന സ്ഥാപനമായി മാറും.

 നഴ്‌സിങ്ങ് പഠനം മാത്രമല്ല അഡ്മിഷന്‍ ലഭിക്കുന്ന കുട്ടികള്‍ക്ക് അക്ഷരനഗരിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്‌ക്കില്‍ ആന്റ് ഡവലപ്‌മെന്റ് സെന്റര്‍ (എസ്.കെ.ഡി.സി)ന്റെ സഹായത്തോടെ ജന്‍മ്മന്‍, ഇംഗ്ലീഷ് തുടങ്ങിയ വിദേശ ഭാഷകളില്‍ പ്രാവീണ്യം സിദ്ധിക്കുന്നതിനുള്ള പരിശീല കോഴ്‌സുകളും ആസൂത്രണം ചെയ്യുന്നുണ്ടെന്ന്  മന്ത്രി പറഞ്ഞു.

Hot Topics

Related Articles