ക്ഷേത്ര നടയിലെത്തി പ്രാർഥിച്ചു; പിന്നാലെ കണിക്ക വഞ്ചികൾ അടിച്ചു മാറ്റി യുവാവും യുവതിയും; സംഭവം ആലപ്പുഴ

ആലപ്പുഴ: ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ യുവതിയും യുവാവും ചേർന്ന് മോഷ്ടിച്ചു. തകഴിക്ക് സമീപം കുന്നുമ്മ ആക്കള ക്ഷേത്രത്തിലെ ഭണ്ഡാരമാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്.
ബൈക്കിലെത്തിയായിരുന്നു മോഷണം. രാവിലെ ഏഴ് മണിക്കാണ് സംഭവം.

Advertisements

യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതി ക്ഷേത്രനടയിലെത്തി പ്രാർഥിച്ചു. ഇതിന് പിന്നാലെ നടയിലുണ്ടായിരുന്ന രണ്ട് കാണിക്ക വഞ്ചികളുമെടുത്ത് കൈയിൽ കരുതിയ സഞ്ചിയിലിട്ട് അതേ ബൈക്കിൽ കടക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോഷണ ദൃശ്യം ക്ഷേത്രവളപ്പിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു.

ശാന്തിക്കാരൻ രാവിലെ വന്നു ശ്രീകോവിലിനു വെളിയിലെ ദീപം കത്തിച്ചപ്പോൾ ശ്രീകോവിലിനു മുന്നിൽ കാണിക്ക വഞ്ചികളുണ്ടായിരുന്നു. പിന്നീടു 11നു ശാന്തിക്കാരൻ എത്തിയപ്പോഴാണു കാണിക്ക വ‍‍ഞ്ചികൾ നഷ്ടമായ വിവരം മനസിലായത്.

ക്ഷേത്ര ഭാരവാഹികൾ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.

ക്ഷേത്രത്തിൽ മൂന്ന് മാസം മുൻപും കാണിക്ക വഞ്ചി മോഷണം പോയിരുന്നു. തുടർന്നാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.