ആലപ്പുഴ എസി റോഡ് നവീകരണം പൊളിഞ്ഞോ..? എസി റോഡ് പ്രളയത്തിൽ മുങ്ങി; കിടങ്ങറ പാലത്തിന് ശേഷം റോഡിൽ വെള്ളം കെട്ടിനിൽക്കുന്നു; വീഡിയോ റിപ്പോർട്ട് കാണാം

ചങ്ങനാശേരി: ആലപ്പുഴയിൽ എസി റോഡ് നവീകരണം പൊളിഞ്ഞതായി ആരോപിച്ച് നാട്ടുകാർ രംഗത്ത്. സോഷ്യൽ മീഡിയയും വിഷയം ഏറ്റെടുത്തതോടെ ആകെ നാണക്കേടായി സർക്കാരിന്. പ്രളയത്തെ അതിജീവിയ്ക്കാൻ നിർമ്മിച്ച റോഡാണ് ആദ്യത്തെ മഴയിൽ തന്നെ വെള്ളത്തിലായതായി ആരോപണം ഉയർന്നിരിക്കുന്നത്.

Advertisements

കോടികൾ മുടക്കി ഊരാളുങ്കൽ സൊസൈറ്റിയാണ് ആലപ്പുഴ എസി റോഡിന്റെ നവീകരണം നടത്തിയത്. എന്നാൽ, ഈ റോഡ് ഒറ്റ മഴയിൽ തന്നെ വെള്ളത്തിലാകുകയായിരുന്നു. തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ആലപ്പുഴ ചങ്ങനാശേരി റോഡിൽ പാറയ്ക്കൽക്കടവ് ഭാഗത്താണ് വെള്ളക്കെട്ടുള്ളത്. അതിരൂക്ഷമായ വെള്ളക്കെട്ടാണ് ഇവിടെയുള്ളത്. എന്നാൽ, വാഹന ഗതാഗതം ഇവിടെ തടസപ്പെട്ടിട്ടില്ല. 80 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായിട്ടും ഈ റോഡിൽ വെള്ളം കയറിയതാണ് ഇപ്പോൾ പ്രതിഷേധത്തിന് ഇടയാക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കിടങ്ങറ പാലം വരെ വെള്ളക്കെട്ടില്ലെങ്കിലും കിടങ്ങറ പാലത്തിന് ശേഷം വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. ഇതാണ് പ്രളയത്തെ അതിജീവിക്കുന്ന റോഡ് വിമർശനത്തിലാക്കുന്നത്. കിടങ്ങറയ്ക്ക് ഇപ്പുറത്തേയ്ക്കുള്ള ഭാഗത്ത് റോഡ് നവീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, ഇവിടെ പാലം നിർമ്മിക്കാനുണ്ടെന്നും ഈ പാലം നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് ഈ സ്ഥലത്ത് പ്രളയം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചങ്ങനാശേരി എം.എൽ.എ ജോബ് മൈക്കിൾ പറയുന്നു. വിഷയത്തിൽ വിവിധ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് കാണാം

ഏഷ്യാനെറ്റ് ന്യൂസിൻ്റെ റിപ്പോർട്ട് കാണാം

കൈരളി ന്യൂസിൻ്റെ റിപ്പോർട്ട് കാണാം
മൂന്നു ദിവസം മുൻപ് മലയാള മനോര പ്രസിദ്ധീകരിച്ച റിപ്പോർട്ട്

Hot Topics

Related Articles