പാടത്തെ ക്രിക്കറ്റ് കളിക്കുന്നതിലൂടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

ആലപ്പുഴ : പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. എടത്വ പഞ്ചായത്ത് ഒന്നാം വാര്‍ഡ് കൊടുപ്പുന്ന ഗ്രാമോത്സവ കോളനിയില്‍ ശ്രീനിവാസന്റെ മകന്‍ അഖില്‍ ശ്രീനിവാസന്‍ (30) ആണ് മരിച്ചത്.

Advertisements

ഇന്ന് വൈകിട്ട് നാലിന് പുത്തന്‍വരമ്പിനകം പാടത്ത് ക്രിക്കറ്റ് കളിക്കാനായി സുഹൃത്തുക്കളുമായി പാടത്തേയ്ക്ക് ഇറങ്ങവേ ഫോണില്‍ സംസാരിക്കുന്നതിനിടെ നിനച്ചിരിക്കാതെ ഇടിമിന്നലേറ്റ് സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അഖിലിന്റെ ചെവിയിലും തലയിലും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ അഖിലിനെ എടത്വയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: ലിസ്സി. സഹോദരങ്ങള്‍: അഭിജിത്ത്, അനി.

Hot Topics

Related Articles