ആലപ്പുഴ ചങ്ങനാശേരി റോഡിൽ ഗതാഗതം തടസപ്പെടും; ഗതാഗത നിയന്ത്രണം രണ്ട് ദിവസം

ചങ്ങനാശേരി : ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് നവീകരണത്തോടനുബന്ധിച്ച് ഈ ആഴ്ചയിൽ 2 ദിവസങ്ങളിൽ ഗതാഗത നിയന്ത്രണത്തിനു സാധ്യത. മേൽപാലങ്ങളുടെ സ്ലാബ് കോൺക്രീറ്റിങ് നടത്തുന്നതിനായിട്ടണു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക. കാലാവസ്ഥ പ്രതികൂലമാണെങ്കിൽ കോൺക്രീറ്റിങ് ജോലികൾ മാറ്റി വച്ചേക്കും.

Advertisements

മങ്കൊമ്പ് തെക്കേക്കര നസ്രത്ത്മേൽപാലത്തിന്റയും പൊങ്ങയ്ക്കും പാറശേരിക്കും ഇടയിൽ നിർമിക്കുന്ന മേൽപാലത്തിന്റെയും സ്ലാബ് കോൺക്രീറ്റിങ് ആണ് ഈ ആഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നമേൽപ്പാലുകളുടെ പൈലിങ് ക്യാമ്പ് കോൺഗ്രീറ്റിംഗ് അടക്കമുള്ള ജോലികൾക്കായി ഗതാഗത നിയന്ത്രണം മടക്കമുള്ള നിർമ്മാണത്തിനും സാധ്യതയുണ്ട്.

Hot Topics

Related Articles