ആലപ്പുഴ : ലോക ബാലപുസ്തകദിനത്തോടനുബന്ധിച്ച് അധ്യാപകർ ലൈബ്രറി പുസ്തകങ്ങളുമായി കുട്ടികളെ തേടി വീടുകളിലേക്ക് ചെന്നു. വായനയാണ് ലഹരി എന്ന സന്ദേശവുമായി അവധിക്കാല വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി കൊടുപ്പുന്ന ഗവ ഹൈസ്കൂളിലെ നല്ലപാഠം , വിമുക്തി, വിദ്യാരംഗം.. തുടങ്ങിയ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയിലൂടെ അവധിക്കാലത്ത് കുട്ടികളെ വായനയുടെ ലോകത്തേയ്ക്ക് കൈപിടിച്ചു നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് പ്രഥമാധ്യാപിക എസ് ശ്രീദേവി , പി ടി എ പ്രസിഡൻ്റ് അമ്പിളി രാജേഷ് എന്നിവർ അറിയിച്ചു.
Advertisements




