ആലപ്പുഴ : സൂര്യ ടിവി റിപ്പോർട്ടറായിരുന്ന ആർ മാനസന്റെ സ്മരണയ്ക്കായി ആലപ്പുഴ പ്രസ് ക്ലബ് ഏർപ്പെടുത്തിയ 2025ലെ ആർ മാനസൻ സ്മാരക പുരസ്കാരത്തിന് മാതൃഭൂമി ന്യൂസ് റിപ്പോട്ടർ ഷിനോജ് എസ് ടി അർഹനായി. 2025 ഫെബ്രുവരി 7-ന് മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്ത ക്യാൻസറിനെ അതിജീവിച്ച മൂന്നു പെൺ സുഹൃത്തുക്കളുടെ കഥ ആണ് പുരസ്കാരത്തിനു അർഹമായത്. 10,001/- രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2025 ജൂൺ 28 ശനിയാഴ്ച രാവിലെ 11ന് ആലപ്പുഴ പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ പുരസ്കാരം സമ്മാനിക്കും. സമ്മേളനം പിപി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
Advertisements