ആലപ്പുഴ : കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട മുഖ്യ കണ്ണിയെന്നു സംശയിക്കുന്ന പ്രതി അറസ്റ്റിൽ . പാലക്കാട് വാളയാറിൽ നിന്നുമാണ്
അറസ്റ്റ് ചെയ്തത് . കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ജിഷയുടെ സുഹൃത്തും കളരിയാശനുമാണ് ഇയാൾ. കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എടത്വ കൃഷി ഓഫിസർ എം ജിഷമോളുടെ ഫോൺ പരിശോധനയിൽ നിർണായക വിവരങ്ങൾ പോലീസിനു ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജിഷമോൾ അറസ്റ്റിലായതിനു പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. കള്ളനോട്ടു സംഘത്തിന്റെ ഭാഗമെന്നു കരുതുന്ന മറ്റു ചിലരുടെ കൂടി വിവരങ്ങൾ ഫോൺ പരിശോധനയിൽ ലഭിച്ചിട്ടുണ്ട്. അവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും കൂടുതൽപേർ ഇതിൽ പങ്കാളികളായിട്ടുണ്ടോയെന്ന് അതിനു ശേഷമേ സ്ഥിരീകരിക്കാനാകൂവെന്നും
അന്വേഷണ സംഘം പറയുന്നു. കള്ളനോട്ടുകളാണെന്നു സൂക്ഷ്മപരിശോധനയിൽ മാത്രം മനസ്സിലാകുന്ന തരത്തിലാണ് ഇവ നിർമിച്ചിരിക്കുന്നത്.
റിപ്പോർട്ട് കിട്ടിയാൽ റിസർവ് ബാങ്കിന്റെ കൂടി അഭിപ്രായത്തിനു വിടും. അവിടെയും ഇക്കാര്യം സ്ഥിരീകരിച്ചാൽ അന്വേഷണം കേരള പൊലീസിനു കീഴിലെ തീവ്രവാദവിരുദ്ധ സേനയ്ക്കു (എടിഎസ്) കൈമാറാനാണു തീരുമാനം. വിഷാദരോഗത്തിനു തുടർചികിത്സ ആവശ്യപ്പെട്ടതിനെത്തുടർന്നു ജിഷമോൾ ഇപ്പോൾ തിരുവനന്തപുരം പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലാണ്. അതിനാൽ പൊലീസിന്റെ ചോദ്യംചെയ്യൽ നീളുകയാണ്. അറസ്റ്റിനു മുൻപായി ചോദ്യം ചെയ്തപ്പോൾ ജിഷ നൽകിയ മറുപടികൾ പലതും കളവാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.