ആലപ്പുഴ ചാരുമൂട്ടിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചു; വീട്ടമ്മ അടക്കം രണ്ടു പേർക്ക് ദാരുണാന്ത്യം 

ചാരുംമൂട്: കൊല്ലം-തേനി ദേശീയ പാതയിൽ ചാരുംമൂട് പത്തിശ്ശേരിൽ ക്ഷേത്രത്തിനുമുൻവശം കാറും ഓട്ടോയും രണ്ടുമരണം. അഞ്ചുപേർക്ക്​ പരിക്ക്​. ഓട്ടോയിലുണ്ടായിരുന്ന വീട്ടമ്മയുടെ നിലഗുരുതരം. കാറിൽ സഞ്ചരിച്ച കുട്ടിയടക്കം നാലുപേർക്കാര്​ പരിക്കേറ്റത്​. ഓട്ടോഡ്രൈവർ ചുനക്കര തെരുവുമുക്ക് കിഴക്കേവിളയിൽ ചോണേത്ത് അജ്മൽഖാൻ (തമ്പി-57) ഓട്ടോയിൽ യാത്ര ചെയ്ത ചുനക്കര തെക്ക് രാമനിലയത്തിൽ തങ്കമ്മ (75) എന്നിവരാണ് മരിച്ചത്. 

Advertisements

ഗുരുതര പരിക്കേറ്റ ഓട്ടോയിലുണ്ടായിരുന്നു ചുനക്കരനടുവിൽ തെക്കണശ്ശേരി തെക്കതിൽ ദിലീപ് ഭവനം മണിയമ്മ (57) ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടം.  ചാരുംമൂട്ടിൽനിന്ന് ചുനക്കരക്ക്​ വരികയായിരുന്നു ഓട്ടോറിക്ഷ. എതിർദിശയിൽ നിന്നു വന്ന കാറ് നിയന്ത്രണം വിട്ട് ഓട്ടോസഞ്ചരിച്ചിരുന്ന വശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഓട്ടോ പൂർണ്ണമായും തകർന്നു. കാറിന്റെ മുൻ ഭാഗവും തകർന്നിട്ടുണ്ട്. കാറിടിച്ച് വൈദ്യുതപോസ്റ്റ്​ ഒടിഞ്ഞു. കാറിലെ സുരക്ഷാ ബാഗ് പൊട്ടിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെന്നൈയിൽ ജോലി ചെയ്യുന്ന പ്രബിനും ഭാര്യയും കുട്ടികളുമാണ്​ കാറിലുണ്ടായിരുന്നത്. ഇവർക്കും പരിക്കേറ്റെങ്കിലും സാരമുള്ളതല്ല. കൊല്ലം പുത്തൂരേക്ക് വരികയായിരുന്നു ഇവർ. അപകടത്തിൽ തകർന്ന ഓട്ടോയിൽ കുടുങ്ങിയവരെ 15 മിനിറ്റോളം കഴിഞ്ഞാണ് പുറത്തെടുത്തത്. ഇവരെ കാറിലും ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. അനിൽകുമാർ സഞ്ചരിച്ച പഞ്ചായത്തിന്റെ ജീപ്പിലുമായാണ് കറ്റാനത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. 

ചാരുംമൂട്ടിലും ചുനക്കര തെരുവുമുക്കിലുമായി വർഷങ്ങളായി ഓട്ടോഓടിച്ചുവരികയായിരുന്നു അജ്മൽ ഖാൻ. ചാരുംമൂട്ടിൽ നിന്നും സാധനം വാങ്ങാനാനെത്തി മടങ്ങുകയായിരുന്നു തങ്കമ്മയും മണിയമ്മയും. അജ്​മലിന്‍റെ ഭാര്യ: ഷൈല. മക്കൾ: അഫ്സൽ ഖാൻ, ആയിഷ. 

പരേതനായരാമൻ നായരാണ് തങ്കമ്മയുടെ ഭർത്താവ്. മക്കൾ: ഗോപാലകൃഷ്ണൻ നായർ, ശിവൻ, തുളസി, നാരായണൻ നായർ, രജനി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.