ആലപ്പുഴ ചേപ്പാട് വില്ലേജ് ഓഫിസിൽ മിന്നൽ പരിശോധന; പരിശോധന നടത്തിയത് കളക്ടറേറ്റിലെ ഇൻസ്പെക്ഷൻ വിഭാഗം 

ആലപ്പുഴ: ചേപ്പാട്​ വില്ലേജ്​ ഓഫിസിൽ മിന്നൽ പരിശോധന. ജില്ല കലക്​ടർ ഹരിത വി. കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് കളക്ടറേറ്റിലെ ഇൻസ്പെക്ഷൻ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ്​ പരിശോധന നടത്തിയത്​. ഭൂമി തരംമാറ്റം, പോക്കുവരവ്, ലൊക്കേഷൻ സ്കെച്ച്, തുടങ്ങിയ സർട്ടിഫിക്കറ്റുകൾ, വില്ലേജ് ഓഫിസിലെ രജിസ്റ്ററുകൾ, അനുബന്ധ ബുക്കുകൾ, രേഖകൾ എന്നിവ സംഘംപ്രത്യേകം പരിശോധിച്ചു. അടുത്ത ദിവസം പരിശോധന  റിപ്പോർട്ട് ജില്ല കലക്​ർക്ക്​ കൈമാറും. ഡെപ്യൂട്ടി കലക്ടർ  ജെ. മോബി, ഇൻസ്പെക്ഷൻ വിഭാഗം സീനിയർ സൂപ്രണ്ട് പ്രീത സന്തോഷ്, ജൂനിയർ സൂപ്രണ്ടുമാരായ വിമൽ, ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Hot Topics

Related Articles