കൊച്ചി: ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓൾ ഇന്ത്യ ക്രിട്ടിക്കൽ കെയർ സർവ്വേ 2022ൽ ആസ്റ്റർ ഹോസ്പിറ്റലുകൾക്ക് നേട്ടം. കേരളത്തിൽ നിന്നുള്ള ഏറ്റവും മികച്ച മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റർ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു. കാർഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎൻട്രോളജി&ഹീപ്പറ്റോളജി, ഓൻകോളജി, നെഫ്‌റോളജി, ന്യൂറോസയൻസസ്, എമർജൻസി ആൻഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളിൽ ആസ്റ്റർ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റർ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തിൽ ഉയർന്ന റാങ്കുകൾ കരസ്ഥമാക്കി.
കാർഡിയോളജി വിഭാഗത്തിൽ സൗത്ത് ഇന്ത്യയിലെ രണ്ടാമത്തെയും രാജ്യത്തെ അഞ്ചാമത്തെയും ആശുപത്രിയായി ആസ്റ്റർ മെഡ്‌സിറ്റി മാറി. ആസ്റ്റർ മിംസ് കോഴിക്കോട് യഥാക്രമം എഴും, പതിനെട്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. യൂറോളജിയിൽ ആസ്റ്റർ മെഡ്‌സിറ്റിക്ക് ദേശീയതലത്തിൽ അഞ്ചാം സ്ഥാനവും, സൗത്ത് ഇന്ത്യയിൽ രണ്ടാം സ്ഥാനവുമാണ്. ഇതിൽ ആസ്റ്റർ മിംസ് കോഴിക്കോട് പതിനാറും, എഴും സ്ഥാനങ്ങൾ നേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആസ്റ്റർ മെഡ്സിറ്റിക്ക് ഗ്യാസ്‌ട്രോ എൻട്രോളജി, ഹെപ്പറ്റോളജി എന്നീ വിഭാഗങ്ങൾക്ക് ദേശിയ തലത്തിൽ അഞ്ചാം സ്ഥാനവും, ആസ്റ്റർ മിംസിന് ഇരുപതാം സ്ഥാനവുമാണ്. സൗത്ത് ഇന്ത്യ തലത്തിൽ മെഡ്‌സിറ്റിക്ക് മൂന്നാം സ്ഥാനവും മിംസിന് എട്ടാം സ്ഥാനവുമാണ്. ഓങ്കോളജിയിൽ ദേശീയ തലത്തിൽ ആറ്, പതിനഞ്ച് എന്നീ സ്ഥാനങ്ങളിലും സൗത്ത് ഇന്ത്യ തലത്തിൽ നാലും എട്ടും സ്ഥാനങ്ങളിലായാണ് ആസ്റ്റർ മെഡ്‌സിറ്റിയും ആസ്റ്റർ മിംസും.
നെഫ്രോളജി വിഭാഗത്തിന് ദേശീയ തലത്തിൽ ആറും മൂന്നും സ്ഥാനവും, പ്രാദേശിക തലത്തിൽ പത്തൊൻപതും പത്തും സ്ഥാനങ്ങളിലായാണ് ആസ്റ്റർ മെഡ്‌സിറ്റിയും ആസ്റ്റർ മിംസും. ന്യൂറോ സയൻസ് വിഭാഗത്തിന് സൗത്ത് ഇന്ത്യ തലത്തിൽ നാലാം സ്ഥാനവും, ദേശിയ തലത്തിൽ ആറാം സ്ഥാനവും കരസ്ഥമാക്കി ആസ്റ്റർ മെഡ്സിറ്റി. ആസ്റ്റർ മിംസ് ദേശിയ തലത്തിൽ പതിനേഴും, പ്രാദേശിക തലത്തിൽ എട്ടാം സ്ഥാനവും കരസ്ഥമാക്കി.
എമർജൻസി, ട്രോമ വിഭാഗത്തിന് ആസ്റ്റർ മെഡ്‌സിറ്റിക്ക് ദേശിയ തലത്തിൽ ഏഴും, പ്രാദേശിക തലത്തിൽ നാലാം സ്ഥാനവും, ആസ്റ്റർ മിംസ് ദേശിയ തലത്തിൽ പതിനേഴും പ്രാദേശിക തലത്തിൽ എട്ടാം സ്ഥാനവുമാണ്.
പീഡിയാട്രിക്ക് വിഭാഗത്തിലേക്ക് വരുമ്പോൾ ആസ്റ്റർ മെഡ്‌സിറ്റി ദേശീയ തലത്തിൽ പതിനൊന്നാം സ്ഥാനവും, സൗത്ത് ഇന്ത്യ തലത്തിൽ നാലാം സ്ഥാനവും, ആസ്റ്റർ മിംസ് ആറും പതിനഞ്ചും സ്ഥാനങ്ങൾ യഥാക്രമം കരസ്ഥമാക്കി. ഒബ്സ്റ്റട്രിക്‌സ് , ഗൈനക്കോളജി വിഭാഗത്തിൽ ആസ്റ്റർ മെഡ്സിറ്റി സൗത്ത് ഇന്ത്യ തലത്തിൽ പതിനഞ്ചും ദേശീയ തലത്തിൽ എട്ടും , ആസ്റ്റർ മിംസ് എട്ടും ഇരുപതും എന്നീ സ്ഥാനങ്ങൾ പ്രാദേശിക തലത്തിലും ദേശീയ തലത്തിലും കരസ്ഥമാക്കി.
ഈ അംഗീകാരങ്ങൾ ചൂണ്ടികാണിക്കുന്നത് ആസ്റ്ററിലെ നിസ്വാർത്ഥ സേവനവും അതിനുമപ്പുറം രോഗികൾക്ക് ആസ്റ്ററിനോടുള്ള വിശ്വാസവുമാണ്. ആരോഗ്യ മേഖലയിൽ സുത്യർഹമായ ഈ നേട്ടം കൈവരിക്കാൻ സാധിച്ചതിൽ എല്ലാവരോടും നന്ദി പറയുന്നു, പ്രത്യേകിച്ച് രോഗികളോട് ,ആസ്റ്റർ ഹോസ്റ്റിറ്റൽസ് കേരള ആൻഡ് ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു.