വൈക്കം: ആൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ് സി എസ് ടി ഓർഗനൈസേഷൻ കേരള ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻകാളിയുടെ 161-ാമത് ജന്മദിനാഘോഷവും അവകാശ പ്രഖ്യാപന കൺവൻഷനും നടത്തി. വൈക്കം വ്യാപാര ഭവനിൽ നടന്ന ജന്മദിനാഘോഷം സംഘടന സംസ്ഥാന വൈസ് പ്രസിഡൻ്റ് തിലകമ്മപ്രേംകുമാർ ഉദ്ഘാടനം ചെയ്തു. അധസ്ഥിത വിഭാഗങ്ങൾ സമൂഹത്തിൻ്റെ മുഖ്യധാരയിലെത്തണമെന്ന മഹാത്മ അയ്യങ്കാളിയുടെ സ്വപ്നം ഇന്നും സാർഥകമായിട്ടില്ലെന്നും അതിനായി അധസ്ഥിത സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ തിലകമ്മപ്രേംകുമാർ അഭിപ്രായപ്പെട്ടു. സ്വാഗത സംഘം ചെയർമാൻ അക്കരപ്പാടം രാജപ്പൻ അധ്യക്ഷതവഹിച്ചു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച രജനി പാലാംപറമ്പിൽ, വൈക്കം ഭാസി ,സുകുമാൻ കടുത്തുരുത്തി, കെ.എം.മോഹനൻ, ദേവിക എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി പി.വി. നടേശൻ, എം.കെ. ഷിബു, ശിവരാമൻ തിരുമല, ബാബു നെല്ലിക്കുന്ന്, വൈക്കം ബാബു, സന്തോഷ് കൊടുങ്ങല്ലൂർ, കെ.കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. ജന്മദിനാഘോഷത്തോട നുബന്ധിച്ചു നടന്ന സെമിനാർ സംസ്ഥാന പ്രസിഡൻ്റ് എൻ. ബാബു ഉദ്ഘാടനം ചെയ്തു. ഇ.വി. പ്രകാശൻ വിഷയാവതരണം നടത്തി. ജയദേവ് പാറയ്ക്കൽ, ശാന്തമ്മ, കൺവീനർ കെ. കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.