കോട്ടയം : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ 40-ാം സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് എ.സി ജോൺസൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന പി.ആർ.ഒ മസൂദ് മംഗലം അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ജനീഷ് പാമ്പൂർ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി വാർഷിക പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ ഉണ്ണി കൂവോട് വാർഷിക വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. വെൽഫെയർ ഫണ്ട് കണക്ക് ജനറൽ കൺവീനർ സുരേന്ദ്രൻ വള്ളിക്കാവും സാന്ത്വനം പദ്ധതി ജനറൽ കൺവീനർ എൻ.കെ ജോഷി സാന്ത്വനം കണക്കും അവതരിപ്പിച്ചു.
സ്വാശ്രയസംഘം സംസ്ഥാന കോഡിനേറ്റർ റ്റി.ജി ഷാജി സ്വാശ്രയസംഘ ബൈലോ അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനത്തിന് അഭിസംബോധനം ചെയ്ത് കൊണ്ട് കോട്ടയം മുനിസിപ്പൽ കൗൺസിലർ സാബു മാത്യു, മുൻ സംസ്ഥാന പ്രസിഡണ്ടുമാരായ വിജയൻ മാറഞ്ചേരി, ടി.ജെ വർഗ്ഗീസ്, ഗിരീഷ് പട്ടാമ്പി, സന്തോഷ് ഫോട്ടോവേൾഡ്, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പ്രിമോസ് ബെൻ യേശുദാസ്, ജോയ് ഗ്രേയ്സ്, സംസ്ഥാന വൈസ് പ്രസിഡണ്ട് മുദ്ര ഗോപി, സംസ്ഥാന സെക്രട്ടറിമാരായ, പ്രശാന്ത് തോപ്പിൽ, ഹരീഷ് പാലക്കുന്ന്, റോണി അഗസ്റ്റിൻ, ജയൻ ക്ലാസിക്ക്, ബി.ആർ സുദർശൻ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ജയ്സൺ ഞൊങ്ങിണിയിൽ നന്ദി പറഞ്ഞു.