കോട്ടയം : വമ്പൻ പരസ്യവുമായി മതവികാരം ദുരുപയോഗം ചെയ്ത് അല്‍ മുക്താദിര്‍ ഗ്രൂപ്പ് തട്ടിപ്പ് നടത്തി എന്നുള്ള തെറ്റായ ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അൽ മുക്താദിർ ഗ്രൂപ്പ്. അൽ മുക്താദിർ ഗ്രൂപ്പ് സ്ഥാപകൻ ഡോക്ടർ മുഹമ്മദ് മൻസൂർ അബ്ദുൾ സലാം ആണ് തെറ്റായ പ്രചാരണത്തിനെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസമാണ് അൽ മുക്താദിർ സ്ഥാപനത്തിനെതിരെ ആരോപണവുമായി പല ഓൺലൈൻ ചാനലുകളും എകെജിഎസ്എംഎ സംഘടനയും രംഗത്തെത്തിയത്.
മതവികാരങ്ങൾ ദുരുപയോഗം ചെയ്യുന്നു, പിരിച്ചെടുത്ത ഡിപ്പോസിറ്റ് നാട്ടുകാർ തിരിച്ചു ചോദിച്ചു,അരക്കിലോ സ്വര്‍ണം പോലുമില്ലാത്ത ജ്വല്ലറി ഷോറൂം,2000 കോടിയുമായി ഉടമ മുങ്ങി, തുടങ്ങി പല തെറ്റായ ആരോപണങ്ങളും ആണ് പ്രചരിപ്പിച്ചത്. ഈ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അൽ മുക്താദിർ ഗ്രൂപ്പ് സ്ഥാപകൻ ഡോക്ടർ മുഹമ്മദ് മൻസൂർ അബ്ദുൾ സലാം.കഴിഞ്ഞ ആറോളം വർഷങ്ങളായി കേരളത്തിലെ ജനങ്ങൾക്ക് പണിക്കൂലി ഇനത്തിൽ കോടിക്കണക്കിന് രൂപയാണ് ലാഭമായി ലഭിച്ചത്.മൂന്നുമാസം ആറുമാസം 9 മാസം അഡ്വാൻസ് ഓർഡറിലൂടെ ജനങ്ങൾക്ക് നൽകിയ വിവാഹ ആഭരണങ്ങളിലൂടെ കല്യാണ പാർട്ടികൾക്ക് ലഭിച്ചത് വൻ ലാഭമാണ്. വരുംവർഷങ്ങളിലും അൽ മുക്താദിർ ഈ ഓഫറുകൾ തന്നെ മുന്നോട്ടു വച്ച് കൊണ്ടുപോകും എന്നാണ് പറയുന്നത്.ഇതിന്റെ അമർഷത്തിലാണ് മറ്റ് ജ്വല്ലറി ഉടമകൾ എല്ലാം സംഘടിച്ച് അൽ മുക്താദിർ എതിരെ കള്ള പ്രചരണം നടത്തുന്നത് എന്നാണ് അൽ മുക്താദിർ ഗ്രൂപ്പ് സ്ഥാപകൻ ഡോ മുഹമ്മദ് മൻസൂർ അബ്ദുൾ സലാം പറയുന്നത്. കേരളത്തിലെ മുഴുവൻ കസ്റ്റമേഴ്സും അൽ മുക്താദിറിന്റെ കൂടെ ആണെന്നും എല്ലാ സ്ഥാപനത്തിന്റെ കൂടെയും അവരുടെ പിന്തുണയുണ്ടെന്നും തെറ്റായ കള്ള പ്രചരണങ്ങൾ സാധാരണക്കാരായ ജനങ്ങളും കസ്റ്റമേഴ്സും തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെറ്റായ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2025 ൽ അൽ മുക്താദിർ മാളുകളിലേക്ക് പ്രവേശിക്കുകയാണ്.അൽ മുക്താദിർ ഗോൾഡ് മാൾ ആണ് പുതുതായി വരുന്ന സംരംഭം. വടക്കൻ മലബാർ പ്രദേശങ്ങളിലാണ് പുതിയതായി മാളുകൾ വരുന്നത്. കോഴിക്കോട്,കാസർഗോഡ്, എറണാകുളം, മിഡിൽ ഈസ്റ്റ്, സൗദി അറേബ്യ, ഖത്തർ, ഇവിടെയെല്ലാം പുതിയ സ്ഥാപനങ്ങൾ വരുകയാണ് എന്നും ഡോ മുഹമ്മദ് മൻസൂർ അബ്ദുൾ സലാം പറയുന്നു.