ആൺ പെൺ ഭേദമന്യേ ശരീരത്തിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് സ്ട്രച്ച് മാർക്കുകൾ. പ്രത്യേകിച്ച് പ്രസവശേഷം വയറിൽ ഉണ്ടാകുന്ന സ്ട്രെച്ച് മാർക്കുകൾ വളരെ സ്വാഭാവികമാണ്. പുരുഷന്മാരുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം അടയാളങ്ങൾ സാധാരണ കണ്ടുവരാറുണ്ട്. പെട്ടെന്ന് ശരീര ഭാരം കൂടുകയും ശേഷം കുറയുകയും ചെയ്യുന്നത് സ്ട്രെച്ച് മാർക്കുകൾ ഉണ്ടാക്കും.
ശരീരം വികസിക്കുകയും പിന്നീട് അത് ചുരുങ്ങുകയും ചെയ്യുമ്പോഴാണ് സ്ട്രെച്ച് മാർക്കുകൾ വരുന്നത്. ഏത് പ്രായത്തിൽ വന്നാലും ഈ അടയാളങ്ങൾ അഭംഗി തന്നെയാണെന്ന് മിക്കവരും കരുതുന്നു. അതുകൊണ്ട് തന്നെ എത്രയും വേഗം ഈ അടയാളങ്ങൾ മായ്ച്ചു കളയാനായി പല ചികിത്സകളും പരീക്ഷിയ്ക്കാറുണ്ട്. എന്നാൽ കെമിക്കലുകൾ അടങ്ങിയ പരിഹാര മാർഗങ്ങൾ ഒഴിവാക്കുകയാണ് ഏറ്റവും നല്ലത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ട്രെച്ച് മാർക്കുകൾ മാറാൻ ഏറ്റവും മികച്ചതാണ് കറ്റാർവാഴ ജെൽ. കറ്റാർവാഴ പോഷകങ്ങൾ, എൻസൈമുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് ചർമ്മകോശങ്ങളുടെ പുനരുജ്ജീവനത്തിനും കാലക്രമേണ സ്ട്രെച്ച് മാർക്ക് നീക്കം ചെയ്യുന്നതിനും സഹായിക്കും. മാത്രമല്ല ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യും. സ്ട്രെച്ച് മാർക്കുകൾ മാറാൻ കറ്റാർവാഴ ജെൽ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് നോക്കാം
ഒന്ന്…
ഒരു ടീസ്പൂൺ ഗ്ലിസറിൻ, 1 ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ എന്നിവ നന്നായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം സ്ട്രെച്ച് മാർക്കുകളുള്ള ഭാഗത്ത് പുരട്ടുക. ആഴ്ചയിൽ രണ്ടോ രണ്ടോ തവണ ഇത് ഇടാം.
രണ്ട്…
ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും തൈര് മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക.ശേഷം സ്ട്രെച്ച് മാർക്കുകളുള്ള ഭാഗത്ത് പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാവുന്നതാണ്.
മൂന്ന്…
സ്ട്രെച്ച് മാർക്കുകൾ അകറ്റാനുള്ള ഏറ്റവും മികച്ച മാസ്കുകളിൽ ഒന്നാണ് നാരങ്ങയും കറ്റാർ വാഴയും. ഒരു ടേബിൾ സ്പൂൺ പുതിയ കറ്റാർവാഴ ജെല്ലും ഏകദേശം അര ടീസ്പൂൺ നാരങ്ങ നീരും യോജിപ്പിക്കുക. ശേഷം സ്ട്രെച്ച് മാർക്കുകളിൽ പുരട്ടുക.
നാല്…
പാൽപ്പാടയും കറ്റാർവാഴ ജെല്ലും മിക്സ് ചെയ്ത് സ്ട്രെച്ച് മാർക്സ് ഉള്ള ഭാഗത്ത് ദിവസവും മസാജ് ചെയ്യാം. വിരലുകൾ ചർമ്മത്തിൽ വട്ടത്തിൽ ചലിപ്പിച്ച് വേണം മസാജ് ചെയ്യാൻ. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാം.